റോഡപകടത്തിൽ അഫ്ഗാൻ ക്രിക്കറ്റ് താരം നജീബ് താരകായ് അന്തരിച്ചു

0
573

കാബുള്‍: (www.mediavisionnews.in) അഫ്ഗാനിസ്ഥാന്‍ ഓപ്പണിങ് ബാറ്റ്‌സ്മാന്‍ നജീബ് തരാകായ്(29) അന്തരിച്ചു. വെള്ളിയാഴ്ച ഉണ്ടായ കാര്‍ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ ഇരിക്കവെയാണ് മരണം. കോമയിലായിരുന്ന നജീബിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ ശസ്ത്രക്രിയക്കും വിധേയമാക്കിയിരുന്നു. 

മാര്‍ക്കറ്റില്‍ നിന്നും സാധനങ്ങള്‍ വാങ്ങി റോഡ് മുറിച്ച് കടക്കവെ നജീബിനെ കാര്‍ വന്ന് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. നജീബിന്റെ മരണം അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് സ്ഥിരീകരിച്ചു. നജീബിന്റെ മരണം വലിയ ഞെട്ടലാണ് ഉണ്ടാക്കുന്നതെന്നും, അഫ്ഗാന്‍ ക്രിക്കറ്റിന് വലിയ നഷ്ടമാണെന്നും അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ പ്രസ്താവനയില്‍ പറയുന്നു. 

2014ല്‍ സിംബാബ്വെ എക്കെതിരെ കളിച്ചാണ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ നജീബിന്റെ അരങ്ങേറ്റം. സ്ഥിരത നിലനിര്‍ത്തുന്നതില്‍ മികവ് കാണിച്ച നജീബിന്റെ 24 കളിയില്‍ നിന്നുള്ള ബാറ്റിങ് ശരാശരി 47.2 ആണ്. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ തന്റെ ആദ്യ ഇരട്ട ശതകവും നജീബ് സ്വന്തമാക്കി. 

2014ലെ ട്വന്റി20 ലോകകപ്പില്‍ ബംഗ്ലാദേശിന് എതിരെ കളിച്ചായിരുന്നു രാജ്യാന്തര ക്രിക്കറ്റിലേക്കുള്ള നജീബിന്റെ അരങ്ങേറ്റം. യുഎഇ, അയര്‍ലാന്‍ഡ്, സിംബാബ്വെ, ബംഗ്ലാദേശ്, ഹോങ്കോങ് എന്നീ ടീമുകള്‍ക്കെതിരേയും അഫ്ഗാന് വേണ്ടി നജീബ് കളിച്ചു. അഫ്ഗാനിസ്ഥാന് വേണ്ടി 12 ട്വന്റി20യും ഒരു ഏകദിനവുമാണ് നജീബ് കളിച്ചത്. 2017ല്‍ അയര്‍ലാന്‍ഡിനെതിരെ നൊയ്ഡയില്‍ നേടിയ 90 റണ്‍സ് ആണ് നജീബിന്റെ ട്വന്റി20യിലെ ഉയര്‍ന്ന സ്‌കോര്‍.

LEAVE A REPLY

Please enter your comment!
Please enter your name here