യുഎഇയില്‍ തൊഴില്‍ വിസകള്‍ ഭാഗികമായി അനുവദിച്ചു തുടങ്ങുന്നു

0
170

അബുദാബി: കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് യുഎഇ. ഇതിന്റെ ഭാഗമായി രാജ്യത്തേക്ക് ഭാഗികമായി തൊഴില്‍ വിസകള്‍ അനുവദിച്ച് തുടങ്ങാന്‍ തീരുമാനിച്ചതായി ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്‍തു. ഗാര്‍ഹിക തൊഴിലാളികള്‍ക്ക് എന്‍ട്രി പെര്‍മിറ്റ് അനുവദിക്കുമെന്നാണ് തിങ്കളാഴ്‍ച ഫെഡറല്‍ അതിരോറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പ് അറിയിച്ചത്.

ഗാര്‍ഹിക തൊഴിലാളികള്‍ക്ക് പുറമെ സര്‍ക്കാര്‍, അര്‍ദ്ധ-സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്കും തൊഴില്‍ വിസകള്‍ അനുവദിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റേഴ്‍സ് മാനേജ്മെന്റ് അതോരിറ്റിയുമായി സഹകരിച്ചായിരിക്കും ഇതിനുള്ള നടപടികള്‍. കൊവിഡ് വ്യാപനം തടയുന്നതിന് ഏര്‍പ്പെടുത്തിയ പി.സി.ആര്‍ പരിശോധന ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കും വിദേശികള്‍ക്ക് ജോലിക്കായി എത്താനാവുന്നത്. ആവശ്യമെങ്കില്‍ രാജ്യത്തെത്തിയ ശേഷം നിശ്ചിത ദിവസം ക്വാറന്റീനിലും കഴിയണം. 

സാധുതയുള്ള താമസ വിസയുള്ളവര്‍ക്ക് ഇപ്പോള്‍ ഏത് രാജ്യത്തുനിന്നും യുഎഇയിലേക്ക് മടങ്ങിവരാം. സര്‍ക്കാര്‍ മേഖല ഉള്‍പ്പെടെ എല്ലാ രംഗത്തുള്ളവര്‍ക്കും ഇങ്ങനെ മടങ്ങിയെത്താന്‍ അനുമതി ലഭിക്കും. 

LEAVE A REPLY

Please enter your comment!
Please enter your name here