‘ആരോഗ്യവകുപ്പിന് പുഴുവരിക്കുന്നു’; ഗുരുതര അവസ്ഥയിലുളള രോഗികളെ പരിചരിക്കാൻ ആവശ്യമായ സംവിധാനങ്ങൾ ഇല്ലെന്ന് ഐ എം എ

0
475

തിരുവനന്തപുരം: ആരോ​ഗ്യവകുപ്പിനെതിരെ രൂക്ഷവിമർശനവുമായി ഐ.എം.എ രം​ഗത്ത്. ആരോഗ്യ വകുപ്പിന് പുഴുവരിക്കുന്നു എന്നാണ് ഐ.എം.എയുടെ വിമർശനം. ഇനി പറയാതിരിക്കാൻ വയ്യ. സർക്കാരിന്റെ ഇപ്പോഴത്തെ നടപടി ആരോഗ്യ പ്രവർത്തകരുടെ മനോവീര്യം തകർക്കുന്നു എന്നും ഐ.എം.എ ഭാരവാഹികൾ ആരോപിച്ചു.

ഗുരുതര അവസ്ഥയിലുളള രോഗികളെ പരിചരിക്കാൻ ആവശ്യമായ സംവിധാനങ്ങൾ ഇല്ല. കൂടുതൽ നിയമനം ആരോഗ്യവകുപ്പിൽ നടത്തണം. പ്രതികാര നടപടികളും പ്രതിരോധ നടപടികളും എടുക്കേണ്ടത് ആരോഗ്യ പ്രവർത്തകർക്ക് എതിരെ അല്ല വൈറസിന് എതിരെ ആണ്. സംവിധാനങ്ങളുടെ വീഴ്‌ചയ്‌ക്ക് ആരോഗ്യ പ്രവർത്തകരെ ബലിയാടാക്കരുതെന്നും ഐ.എം.എ അഭിപ്രായപ്പെട്ടു.

രോഗിയെ പുഴുവരിച്ച സംഭവത്തിൽ സ്വീകരിച്ച നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഒ.പി ബഹിഷ്‌കരിച്ച് സമരം ചെയ്യുന്ന സർക്കാർ ഡോക്‌ടർമാരുമായി ആരോഗ്യമന്ത്രി കെ.കെ ശൈലജ ചർച്ച നടത്തുന്നു. മെഡിക്കൽ കോളജുകളിലെ ഓൺലൈൻ ക്ലാസുകൾ നിർത്തിവച്ചാണ് ഡോക്ടർമാർ സമരം ചെയ്യുന്നത്.

തിരുവനന്തപുരത്ത് നോഡൽ ഓഫീസർ ഡോക്‌ടർ അരുണയെ സസ്‌പെൻഡ് ചെയ്‌ത നടപടിയിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ നോഡൽ ഓഫീസർമാരുടെ പദവി ഡോക്‌ടർമാർ കൂട്ടത്തോടെ രാജിവച്ചിരുന്നു. പിന്നാലെയാണ് സമരക്കാരുമായി സർക്കാർ ചർച്ചക്ക് ഒരുങ്ങിയത്. ചർച്ചയിൽ അനുകൂല തീരുമാനമായില്ലെങ്കിൽ നാളെ മുതൽ അനിശ്ചിതകാലത്തേക്ക് ഒ.പി ബഹിഷ്‌കരണം തുടരാനാണ് തീരുമാനം. ആരോഗ്യപ്രവർത്തകരുടെ അവധി റദ്ദാക്കിയതിലും പ്രതിഷേധം ശക്തമാവുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here