അണ്‍ലോക്ക് നാല് ഇന്ന് അവസാനിക്കും; അഞ്ചാംഘട്ട ഇളവുകള്‍ ഇന്ന് പ്രഖ്യാപിച്ചേക്കും

0
164

ന്യൂഡല്‍ഹി: രാജ്യത്തെ അണ്‍ലോക്ക് പ്രക്രിയയുടെ അഞ്ചാം ഘട്ട മാര്‍ഗ നിര്‍ദേശങ്ങള്‍ ഉടന്‍ പുറത്തിറക്കിയേക്കും. നാലാംഘട്ട ലോക്ഡൗണ്‍ കാലാവധി ഇന്ന് അവസാനിക്കുന്ന സാഹചര്യത്തില്‍ പുതിയ അണ്‍ലോക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ ഉടന്‍ പുറത്തിറക്കാനാണ് സാധ്യത.

വിദ്യാലയങ്ങളും തിയേറ്ററുകളും തുറക്കുന്നത് അടക്കമുള്ള കാര്യങ്ങള്‍ അണ്‍ലോക്ക് അഞ്ചില്‍ ഉള്‍പെടുമോ എന്ന കാര്യമാണ് ഉറ്റു നോക്കുന്നത്. സ്‌കൂളുകളും കോളേജുകളും ഉടന്‍ തുറക്കില്ലെങ്കിലും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ ഇളവുകള്‍ അണ്‍ലോക്ക് അഞ്ചില്‍ നല്‍കുമെന്നാണ് സൂചന.

സിനിമ ശാലകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതു സംബന്ധിച്ച് സംഘടനകളുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഇതു സംബന്ധിച്ചും തീരുമാനമുണ്ടായേക്കും. രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം 61 ലക്ഷത്തിലേക്ക് എത്തിനില്‍ക്കുകയാണ് ഇപ്പോള്‍.

അതേസമയം സംസ്ഥാനത്തെ കോവിഡ് സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ സര്‍വകക്ഷി യോഗം ചേരും. വൈകീട്ട് നാലിനാണ് യോഗം. ലോക്ഡൗണ്‍ പോലുള്ള കടുത്ത നടപടികളിലേക്ക് പോകുന്നതില്‍ രാഷ്ട്രീയ നേതൃത്വങ്ങള്‍ക്ക് എതിര്‍പ്പുണ്ട്. എന്നാല്‍ നിലവിലെ നിയമങ്ങളും നിയന്ത്രണങ്ങളും കടുപ്പിക്കുന്ന തീരുമാനമായിരിക്കും ഉണ്ടാവുക. ഇതിനായി പൊലീസിന് കൂടുതല്‍ ചുമതലകള്‍ നല്‍കിയേക്കും.

LEAVE A REPLY

Please enter your comment!
Please enter your name here