കൊട്ടിയത്തെ റംസിയുടെ മരണം: സീരിയല്‍ നടി ലക്ഷ്മി പ്രമോദിന് ഇടക്കാല ജാമ്യം: ഒക്ടോബർ 6 വരെ അറസ്റ്റിന് വിലക്ക്

0
161

കൊല്ലം: പ്രതിശ്രുത വരന്‍ വിവാഹത്തില്‍നിന്നു പിന്മാറിയതിനെത്തുടര്‍ന്ന് കൊല്ലം കൊട്ടിയത്ത് റംസി എന്ന യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സീരിയല്‍നടി ലക്ഷ്മി പ്രമോദിന് ഇടക്കാല ജാമ്യം. കൊല്ലം സെഷന്‍സ് കോടതിയാണ് ലക്ഷ്മി പ്രമോദിന് ജാമ്യം അനുവദിച്ചത്. ഒക്ടോബര്‍ ആറാം തീയതി വരെ ഇവരെ അറസ്റ്റ് ചെയ്യാന്‍ പാടില്ലെന്നും നിര്‍ദേശമുണ്ട്.

ഉന്നത ബന്ധങ്ങള്‍ ഉപയോഗപ്പെടുത്തി നടിയെ രക്ഷിക്കാനും പ്രതി ചേര്‍ക്കപ്പെട്ടവരെ ദുര്‍ബല വകുപ്പുകള്‍ ചുമത്തി രക്ഷിക്കാനും ശ്രമം നടക്കുന്നതായി റംസിയുടെ കുടുംബം ആരോപിച്ചിരുന്നു. റംസി മൂന്നുമാസം ഗര്‍ഭിണിയായിരിക്കെ നിര്‍ബന്ധിത ഗര്‍ഭച്ഛിദ്രം നടത്താനായി വ്യാജവിവാഹസര്‍ട്ടിഫിക്കറ്റ് ചമച്ച കേസിലും നടിയ്‌ക്കെതിരെ പരാതി ഉണ്ടായിരുന്നു.

കേസ് നിലവില്‍ സംസ്ഥാന ക്രൈംബ്രാഞ്ചാണ് അന്വേഷിക്കുന്നത്. അന്വേഷണച്ചുമതലയുള്ള പത്തനംതിട്ട എസ്.പി. കെ.ജി. സൈമണ്‍ കഴിഞ്ഞദിവസം കൊട്ടിയത്ത് എത്തി യുവതിയുടെ കുടുംബാംഗങ്ങളില്‍ നിന്ന് മൊഴിയെടുത്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here