ഉപ്പള: ദേശീയപാതയില്‍ പാചക വാതകവുമായി വരുകയായിരുന്ന ടാങ്കര്‍ ലോറി നിയന്ത്രണം വിട്ട് റോഡരികിലേക്ക് മറിഞ്ഞു. പാചകവാതകം ചോരാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. വെള്ളിയാഴ്ച പുലർച്ചെ 4.30 -ഓടെ ദേശീയപാതയിൽ ഉപ്പള ഗേറ്റിന് സമീപത്തായിരുന്നു സംഭവം. മംഗലാപുരത്തുനിന്ന് പാചക വാതകവുമായി കണ്ണൂരിലേക്ക് പോകുകയായിരുന്ന ടാങ്കർ ലോറിയാണ് മറിഞ്ഞത്. ഡ്രൈവറെ നിസ്സാര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വിവരമറിഞ്ഞ അഗ്നിശമന വിഭാഗം സ്ഥലത്തെത്തി ചോർച്ചയുണ്ടോയെന്ന് പരിശോധിച്ചു. ഈ സമയം പൊലീസ് വാഹന ഗതാഗതം തടഞ്ഞ് നിർത്തി. എന്നാൽ വാതകം ചോർന്നിട്ടില്ലെന്ന് ഉറപ്പ് വരുത്തിയതിന് ശേഷമാണ് വാഹനങ്ങളെ കടത്തി വിട്ടത്. മഞ്ചേശ്വരം സി ഐ അനൂപും എസ് ഐ രാഘവൻ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തുണ്ടായിരുന്നു. ടാങ്കർ ലോറി അപകട സ്ഥലത്ത് നിന്ന് ഒഴിവാക്കാനുള്ള നടപടിക്കായി പാചക വാതക കമ്പനി അധികൃതരുമായി പൊലീസ് ബന്ധപ്പെട്ടിടുണ്ട്.