തിരുവനന്തപുരം: (www.mediavisionnews.in) സ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. നാളെ മുതലായിരിക്കും ഇളവുകള്‍ പ്രാബല്യത്തില്‍ വരിക. ഇതരസംസ്ഥാനത്തു നിന്ന് എത്തുന്നവര്‍ ഏഴ് ദിവസം നിരീക്ഷണത്തില്‍ കഴിയണം. ഏഴ് ദിവസത്തിന് ശേഷം കോവിഡ് പരിശോധന നടത്താം. സര്‍ക്കാര്‍ ഓഫീസുകളില്‍ മുഴുവന്‍ ജീവനക്കാര്‍ക്കും ഹാജരാകാം. ഹോട്ടലുകളിലും റസ്റ്റോറന്‍റുകളിലും ഇരുന്ന് ഭക്ഷണം കഴിക്കാനും അനുമതി നല്‍കി.
അതേസമയം സംസ്ഥാനത്ത് ഇന്ന് 4125 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 19 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. 3463 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. നിലവില്‍ 40382 പേര്‍ കോവിഡ് ബാധിച്ച് സംസ്ഥാനത്ത് ചികിത്സയിലുണ്ട്. 412 ഉറവിടമറിയാത്ത കേസുകളുമുണ്ട്.
രോഗബാധ സ്ഥിരീകരിച്ചവരില്‍ 87 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. കഴിഞ്ഞ 24 മണിക്കൂറില്‍ 38574 സാമ്പിളുകള്‍ പരിശോധിച്ചു. 3007 പേരാണ് ഇന്ന് രോഗമുക്തരായത്. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇത് സംബന്ധിച്ച കണക്കുകള്‍ വ്യക്തമാക്കിയത്. സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിരൂക്ഷമാണെന്നും ഇതില്‍ തിരുവനന്തപുരം ജില്ലയിലാണ് കോവിഡ് വ്യാപനം ഏറ്റവും ശക്തമായിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.