ഹാംപ്ഷെയറിനായി കളത്തിലിറങ്ങിയ ഷഹീന് അഫ്രീദി വിജയത്തിലേക്ക് നീങ്ങുകയായിരുന്ന മിഡില്സക്സിന്റെ പ്രതീക്ഷകളെ വെറും നാല് പന്തില്‍ അവസാനിപ്പിക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഹാംപ്ഷെയര്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 141 റണ്‍സെടുത്തപ്പോള്‍ മിഡില്സക്സിന്റെ പോരാട്ടം 18 ഓവറില്‍ 121 റണ്‍സില്‍ അവസാനിച്ചു. മത്സരത്തില്‍ മൊത്തം ആറ് വിക്കറ്റുകളാണ് ഷഹീന് വീഴ്ത്തിയത്. നാല് ഓവറില്‍ 19 റണ്‍സ് മാത്രമാണ് പാക് താരം വഴങ്ങിയത്.
സ്കോര്‍ 121ല്‍ നില്‍ക്കെ പത്ത് റണ്‍സുമായി നിന്ന ഹോള്‍മാന്റെ കുറ്റി തെറിപ്പിച്ചാണ് ഷഹീന് തുടങ്ങിയത്. പിന്നീടുള്ള പന്തുകളില്‍ ക്യാപ്റ്റന്‍ സ്റ്റീവന്‍ ഫിന്, വല്വല്ലാവിറ്റ, മുര്‍ത്തഗ് എന്നിവരെയാണ് തുടരെ മടക്കിയത്.