‘നിന്റെ നാളുകൾ എണ്ണപ്പെട്ടു’; കണ്ണൂരിൽ കെഎസ്‌യു നേതാവിന്റെ വീട്ടുമുറ്റത്ത് റീത്ത്

0
213

കണ്ണൂർ: “നിന്റെ നാളുകൾ എണ്ണപ്പെട്ടു”എന്ന് കണ്ണൂരിൽ കെഎസ്‌യു നേതാവിന് ഭീഷണി. ഭീഷണിക്കൊപ്പം വീട്ടുമുറ്റത്ത് റീത്തും സമർപ്പിച്ചു. കെ.എസ്.യു അഴീക്കാട് ബ്ലോക്ക് ജനറൽ സെക്രട്ടറി റൈഷാദിന്റെ വീട്ടിലാണ് റീത്ത് എത്തിയത്.

പള്ളിക്കുന്നിലെ ശ്രീപുരം നേഴ്സറി സ്കൂളിന് സമീപത്തുള്ള കൊക്കായൻപാറയിലെ വീട്ടുമുറ്റത്ത് ഇന്ന് പുലർച്ചയോടെയാണ് റീത്ത് കണ്ടത്. സംഭവത്തിനു പിന്നിൽ സിപിഎം ആണെന്നാണ് കോൺഗ്രസ് നേതാക്കളുടെ ആരോപണം.

സിപിഎം നാടിനെ പ്രാകൃത സംസ്കാരത്തിലേക്ക് നയിക്കുകയാണെന്നും ശാന്തിയും സമാധാനവും തകർക്കാൻ പൊതുപ്രവർത്തകരെ തെരഞ്ഞുപിടിച്ചു വേട്ടയാടുകയാണെന്നും കണ്ണൂർ ഡി.സി സി പ്രസിഡന്റ് സതീശൻ പാച്ചേനി ആരോപിച്ചു.

നേതാക്കളായ കെ.പി.സി.സി ജനറൽ സെക്രട്ടറി മാർട്ടിൻ ജോർജജ്, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സുദീപ് ജെയിംസ്‌, ഡി.സി.സി ജനറൽ സെക്രട്ടറി ടി ജയകൃഷ്ണൻ, കെ.എസ് യു ജില്ലാ പ്രസിഡന്റ് പി മുഹമ്മദ് ഷമ്മാസ്, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കല്ലിക്കോടൻ രാഗേഷ്, നേതാക്കളായഉമേഷ് കണിയാങ്കണ്ടി, പ്രനിൽ മതുക്കോത്ത്, നികേത് നാറാത്ത്, ജിജീഷ്.സി.വി സുമിത്, സുജേഷ് എന്നിവരും റൈഷാദിന്റെ വീട്ടിലെത്തി പിന്തുണ അറിയിച്ചു.

അതേസമയം സംഭവവുമായി യാതൊരു ബന്ധവുമില്ലെന്നാണ് സിപിഎം നിലപാട്.കണ്ണൂർ വീണ്ടും രാഷ്ട്രീയ സംഘർഷങ്ങൾക്ക് വേദിയാവുന്നു എന്ന സൂചനയാണ് അടുത്തിടെ നടന്ന സംഭവവികാസങ്ങൾ നൽകുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here