കൊച്ചി (www.mediavisionnews.in) എറണാകുളത്ത് മൂന്ന് അല്‍ ഖ്വയ്ദ തീവ്രവാദികള്‍ പിടിയില്‍. ശനിയാഴ്ച പുലര്‍ച്ചെയോടെ എന്‍ഐഎ നടത്തിയ റെയ്ഡിലാണ് തീവ്രവാദികള്‍ പിടിയിലായത്. എറണാകുളം ഉള്‍പ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും 9 അല്‍ഖായിദ ഭീകരരെ ദേശീയ അന്വേഷണ ഏജന്‍സി പിടികൂടിയതായാണ് റിപ്പോര്‍ട്ട്. പാകിസ്താന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനയുടെ അംഗങ്ങളാണ് അറസ്റ്റലായവരെന്നാണ് അന്വേഷണ ഏജന്‍സികളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി നല്‍കുന്ന വിവരം.
ദേശീയ തലസ്ഥാനത്ത ഉള്‍പ്പെടെ ആക്രമണം നടത്താന്‍ പദ്ധതിയിട്ടാണ് സംഘം പ്രവര്‍ത്തിച്ചിരുന്നത് എന്നും ഇവരില്‍ നിന്നും ആയുധങ്ങളും ഡിജിറ്റല്‍ വസ്ഥുക്കളും ലഘുലേഖകളും ഉള്‍പ്പെടെ കണ്ടെത്തിയതായും റിപ്പോര്‍ട്ട് പറയുന്നു. എറണാകുളം ജില്ലയിലും പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദിലും ഇന്ന് പുലര്‍ച്ചെ നടത്തിയ പരിശോധനകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് എന്നാണ് എന്‍ഐഎ നല്‍കുന്ന വിവരം. മുന്ന പേരെയാണ് എറണാകുളത്ത് നിന്ന് അറസ്റ്റ് ചെയ്തത്. ആറ് പേരാണ് മുര്‍ഷിദാബാദില്‍ പിടിയിലായത്.
വിവിധ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് അല്‍ഖ്വായിദയുടെ ഒരു ഗ്രൂപ്പ് പ്രവര്‍ത്തിച്ചിരുന്നെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. ഈ മാസം 11 ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായുരുന്നു അന്വഷണം ആരംഭിച്ചതെന്നും അന്വേഷണ ഏജന്‍സികള്‍ വ്യക്തമാക്കുന്നു.