സ്കൂളുകൾ ഒക്ടോബറിലും തുറക്കാനാവില്ല: മുഖ്യമന്ത്രി

0
168

തിരുവനന്തപുരം: (www.mediavisionnews.in) കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ സ്കൂളുകൾ ഒക്ടോബറിലും തുറക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. സംസ്ഥാനത്ത് ഓഡിറ്റോറിയം പ്രവർത്തിക്കാൻ വ്യവസ്ഥകളോടെ അനുമതി നൽകും. അധികം വൈകാതെ പൊതു​ഗതാ​ഗതസംവിധാനം പൂർവ്വസ്ഥിതിയിലാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ വാക്കുകൾ…

സംസ്ഥാനത്ത് പൊതുഗതാഗതം പഴയ തോതിലില്ല. വരും ദിവസങ്ങളിൽ സ്ഥിതി മാറും. എല്ലാ  വാഹനവും ഓടിത്തുടങ്ങും. അടച്ചിട്ട സ്ഥാപനങ്ങൾ തുറക്കും. ഇന്നുള്ളതിനേക്കാൾ രോഗവ്യാപന തോത് വർധിക്കും. ഇപ്പോഴും വർധിക്കുകയാണ്. 

അയൽ സംസ്ഥാനങ്ങളിൽ നിന്ന് ധാരാളം പേർ ഹ്രസ്വ സന്ദർശനത്തിന് വരുന്നുണ്ട്. ഇന്നലെ ഞായറാഴ്ച ആയതിനാൽ പരിശോധന കുറഞ്ഞു. രോഗബാധിതരുടെ എണ്ണം കുറഞ്ഞില്ല. ടെസ്റ്റിന്റെ എണ്ണം 45000 വരെ ഉയർന്നിരുന്നു. അരലക്ഷത്തിലേക്ക് എത്തിക്കും. വടക്കൻ ജില്ലകളിൽ നടത്തിയ ജനിതക പഠനത്തിൽ സംസ്ഥാനത്ത് വ്യാപന നിിരക്ക് വളരെ കൂടുതലുള്ള വൈറസിന്റെ സാന്നിധ്യം കണ്ടെത്തി. രോഗം പടരാനുള്ള സാധ്യത കൂടുതലാണ്. പ്രായാധിക്യം ഉള്ളവരെ പ്രത്യേകം ശ്രദ്ധിക്കും. ഇവരിൽ രോഗം പടർന്നാൽ മരണ നിരക്ക് ഉയരും. ബ്രേക് ദി ചെയിൻ കർശനമാാക്കും. ഈ പഠനം സംസ്ഥാനത്തിന്റെ മറ്റ് ഭാഗത്തും നടത്തും.

എല്ലാ ജില്ലയിലും സിഎഫിഎൽടിസി തുറക്കാൻ ദ്രുതഗതിയിൽ നടപടിയെടുക്കുന്നുണ്ട്. ജനകീയ കേന്ദ്രമാക്കി ഇവയെ മാറ്റും. ഇവിടങ്ങളിൽ എല്ലാ സൗകര്യവും ഒരുക്കി. 194 സിഎഫ്എൽടിസികൾ പ്രവർത്തിക്കുന്നു. 26425 കിടക്കകളുണ്ട്. ഇവിടങ്ങളിൽ പാതിയോളം കിടക്ക ഒഴിവുണ്ട്. 1391 സിഎഫ്എൽടിസികളിൽ ഒരു ലക്ഷത്തിലേറെ കിടക്കകൾ സജ്ജീകരിക്കും. ലക്ഷണം ഇല്ലാത്തവരെയും ചെറിയ ലക്ഷണമു

LEAVE A REPLY

Please enter your comment!
Please enter your name here