വിവാഹ വാഗ്ദാനം നല്‍കി വഞ്ചിച്ചതിനെ തുടര്‍ന്ന് റംസി എന്ന പെണ്‍കുട്ടി ആത്മഹത്യ ചെയ്തത് കേരളം ഞെട്ടലോടെയാണ് കേട്ടത്. പത്ത് വര്‍ഷത്തോളം പ്രണയിച്ചയാള്‍ ചതിച്ചതിന്റെ വിഷമത്തിലായിരുന്നു ഇരുപത്തിനാല് വയസ്സുകാരിയായ റംസി ആത്മഹത്യ ചെയ്തത്. സംഭവത്തില്‍ പ്രതികരിക്കുകയാണ് മോഡലായ ജോമോള്‍ ജോസഫ്. റംസി ആത്മഹത്യ ചെയ്യാനുണ്ടായ സാഹചര്യം നമ്മുടെ സാമൂഹ്യ വ്യവസ്ഥയാണ് എന്നാണ് ജോമോള്‍ ജോസഫ് പറയുന്നത്.
ഒരാളുമായി പ്രണയത്തിലായാല്‍, ഒരാളുമായി ശരീരിക ബന്ധത്തിലേര്‍പ്പെട്ടാല്‍, അയാള്‍ മാത്രമേ ജീവിത്തതിലുണ്ടാകാവൂ എന്ന കാഴ്ചപ്പാട് റംസിയടക്കം നമ്മുടെ പെണ്‍കുട്ടികളിലേക്ക് സമൂഹം അടിച്ചേല്‍പ്പിക്കപ്പെടുന്ന ചിന്താഗതിയാണ്.പ്രണയവും ശാരീരിക ബന്ധവും ആജീവനാന്തകാലത്തേക്കുള്ള കരാറോ ബാധ്യതയോ ആണെന്നുളള ചിന്താഗതി മാറേണ്ടതുണ്ട്.
ഒരാളെ പ്രണയിച്ചു, ഒരാളുമായി ലൈംഗീക ബന്ധത്തിലേര്‍പ്പെട്ടു, പ്രണയം തകര്‍ന്നുപോയി, അയാള്‍ നിങ്ങളെ വിവാഹം ചെയ്യാന്‍ തയ്യാറല്ല എന്ന കാരണങ്ങള്‍ കൊണ്ട് ആത്മഹത്യ ചെയ്യാനാണ് നിങ്ങള്‍ തീരുമാനിക്കുന്നത് എങ്കില്‍ അത് ഏറ്റവും മണ്ടന്‍ തീരുമാനം മാത്രമായി മാറും. നമ്മുടെ ജീവനേക്കാളും ജീവിതത്തേക്കാളും വലുതായി മറ്റൊന്നുമില്ല എന്ന യാഥാര്‍ത്ഥ്യം നമ്മള്‍ ഉള്‍ക്കൊണ്ടേ മതിയാകൂ എന്നും ജോമോള്‍ ജോസഫ് പറയുന്നു. ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പിലാണ് ജോമോള്‍ ജോസഫിന്റെ പ്രതികരണം.
ഫേസ്ബുക്ക് പോസ്റ്റ്:
റംസിയുടെ ആത്മഹത്യ – പെണ്‍കുട്ടികളോടായി ചില കാര്യങ്ങള്‍ പറയാതെ വയ്യ. ആത്മഹത്യ ചെയ്ത റംസിക്ക് ഇരുപത്തിനാല് വയസ്സ്, പത്ത് വര്‍ഷത്തോളം നീണ്ട പ്രണയമായിരുന്നു റംസിയും ഹാരിസും തമ്മില്‍. ഹാരിസ് പലതവണ വിവാഹത്തില്‍ നിന്നും ബുദ്ധിപൂര്‍വ്വം ഒഴിഞ്ഞുമാറി, വിവാഹം നീട്ടി നീട്ടി കൊണ്ടുപോയി, അതിനിടയില്‍ റംസി ഗര്‍ഭിണിയായി, ആ ഗര്‍ഭം ഹാരിസിന്റെ വീട്ടുകാര്‍ ഇടപെട്ട് അലസിപ്പിക്കുന്നു. സാമ്പത്തീകമായി റംസിയെ ചൂഷണം ചെയ്ത ഹാരിസ്, ഇതിനിടയില്‍ സാമ്പത്തീകമായി നല്ല നിലയിലുള്ള മറ്റൊരു സ്ത്രീയുമായി അടുപ്പത്തിലാകുകയും, അവളെ വിവാഹം കഴിക്കാനായി റംസിയെ തഴയുകയും ചെയ്യുന്നു. ഹാരിസിന്റെ വീട്ടുകാരുടെ കാലുപിടിച്ചും വിവാഹം നടത്താനുള്ള റംസിയുടെ ശ്രമങ്ങള്‍ വിഫലമായപ്പോള്‍ റംസി ആത്മഹത്യ ചെയ്യുന്നു- ഇതാണ് റംസിയുടെ പത്തുവര്‍ഷത്തെ കഥ ചുരുക്കത്തില്‍..
ഇത് കേവലം ഒരു റംസിയുടെ മാത്രം കഥയല്ല, ആത്മഹത്യ ചെയ്യാതെ, ജീവിതത്തിലെ സകല പ്രതീക്ഷകളും നഷ്ടപ്പെട്ട് മരിച്ചതിന് തുല്യം ജീവിക്കുന്ന, നിരവധി പെണ്‍കുട്ടികളുടെ കഥകൂടിയാണിത്.
ഇവിടെ റംസി ആത്മഹത്യ ചെയ്യാനുണ്ടായ സാഹചര്യം നമ്മുടെ സാമൂഹ്യ വ്യവസ്ഥ തന്നെയാണ്. ഒരാളുമായി പ്രണയത്തിലായാല്‍, ഒരാളുമായി ശരീരിക ബന്ധത്തിലേര്‍പ്പെട്ടാല്‍, അയാള്‍ മാത്രമേ ജീവിത്തതിലുണ്ടാകാവൂ എന്ന കാഴ്ചപ്പാട് റംസിയടക്കം നമ്മുടെ പെണ്‍കുട്ടികളിലേക്ക് സമൂഹം അടിച്ചേല്‍പ്പിക്കപ്പെടുന്ന ചിന്താഗതിയാണ്.
പ്രണയവും ശാരീരിക ബന്ധവും ആജീവനാന്തകാലത്തേക്കുള്ള കരാറോ ബാധ്യതയോ ആണെന്നുളള ചിന്താഗതി മാറേണ്ടതുണ്ട്. അതോടൊപ്പം തന്നെ, വിവാഹമെന്ന സാമൂഹ്യക്രമത്തിന് പുറത്തുള്ള ബന്ധങ്ങളില്‍ കുട്ടികളുണ്ടായാല്‍, ആ കുട്ടി അമ്മയുടെ മാത്രം ഉത്തരവാദിത്തവും ബാധ്യതയുമെന്നുള്ള സാമൂഹ്യ ചിന്തകളും മാറേണ്ടതുണ്ട്. അതിനുമപ്പുറം വഴി പിഴച്ചവളോ പഴച്ചവളോ പോക്കുകേസോ വേശ്യയോ ഒക്കെയായി ആയി അവളെ മാത്രം മുദ്രകുത്തുന്ന പൊതുബോധവും മാറിയേ മതിയാകൂ. പെണ്ണിന് മാത്രം വിര്‍ജിനിറ്റി ബാധകവും, ആണ് വിര്‍ജിനെങ്കില്‍ അവനെന്തോ കുഴപ്പമുണ്ട് എന്ന ചിന്താധാരയും മാറിയേ പറ്റൂ. വിവാഹേതര ബന്ധങ്ങളിലും, പ്രണയ ബന്ധങ്ങളിലും കുട്ടികളുണ്ടാകാതെ നോക്കുക, അതിനായി പ്രികോഷന്‍സ് സ്വീകരിക്കുക എന്ന പ്രാഥമീക പാഠം ലൈംഗീകബന്ധങ്ങളിലേക്ക് കടക്കുന്നവര്‍ ഓര്‍ത്തിരിക്കുക. അതിനുമൊക്കെയപ്പുറം ലൈംഗീകത പാപമല്ല മറിച്ച് ശരീരങ്ങളുടെ ജൈവീക ആവശ്യമാണ് എന്ന ചിന്തയും വളരേണ്ടതുണ്ട്.
ഏതൊരു പ്രണയ, വിവാഹ ബന്ധങ്ങളിലും എപ്പോള്‍ വേണമെങ്കിലും അകല്‍ച്ചകളും പൊരുത്തക്കേടുകളും സംഭവിക്കാം. മനുഷ്യര്‍ തമ്മിലുള്ള ബന്ധങ്ങളെല്ലാം അങ്ങനെതന്നെയാണ്. അങ്ങനെ ബന്ധങ്ങളില്‍ സംഭവിക്കുന്ന അകല്‍ച്ചകള്‍ കാരണം, നമ്മളില്‍ നിന്നും അകന്നു മാറി പോകുന്നവരെ ഒരിക്കലും ചേര്‍ത്തുനിര്‍ത്താനായി പെടാപാട് പെടരുത്. ഒരു വ്യക്തിയേയും പിടിച്ച് കെട്ടിയിട്ട് സ്വന്തമാക്കി വെക്കാന്‍ ആര്‍ക്കും സാധിക്കില്ല. നാളെ ഒറ്റക്കായിപ്പോയാല്‍, ഒറ്റക്ക് ജീവിക്കാനുള്ള തയ്യാറെടുപ്പ് മാനസീകമായി നടത്തുന്നതോടൊപ്പം തന്നെ, ഒരാളുടെ തണലില്‍ ജീവിക്കുക എന്നതില്‍ നിന്നും മാറി സ്വതന്ത്രമായി ജീവിക്കാനും, സ്വന്തം കരുത്തിലും അദ്ധ്വാനത്തിലും ജീവിതം മുന്നോട്ട് കൊണ്ടുപോകാനുള്ള കഴിവും നമ്മള്‍ സ്വായത്തമാക്കണം. അതിനായി സ്വയം പര്യാപ്തമാകുന്നതിന് പെണ്‍കുട്ടികള്‍ ശീലിക്കണം.
ആര്‍ക്കെങ്കിലും കാഴ്ചവെക്കാനായി കാത്തുസൂക്ഷിക്കേണ്ട ഒന്നാണ് പെണ്‍കുട്ടികളുടെ ശരീരമെന്ന ചിന്താഗതി മാറേണ്ടതുണ്ട്. നമുക്ക് ദാഹിക്കുമ്പോള്‍ വെള്ളം കുടിക്കുന്നതുപോലെ, വിശക്കുമ്പോള്‍ ഭക്ഷണം കഴിക്കുന്നതുപോലെ തന്നെയുള്ള ജൈവീക പ്രക്രിയ മാത്രമാണ് ലൈംഗീകതയും എന്ന ചിന്തയിലേക്ക് നമ്മള്‍ നമ്മളെ പറിച്ചുനടണം. ലൈംഗീകത ആവശ്യമുള്ള അവസരത്തില്‍ ലൈംഗീക പങ്കാളിയുമൊത്ത്, ലൈംഗീകസുഖം നേടാന്‍ മടിക്കേണ്ടതില്ല. എന്നാല്‍ ലൈംഗീക ബന്ധത്തിലേര്‍പ്പെട്ടു എന്ന ഒറ്റക്കാരണം കൊണ്ട്, ജീവിതകാലം മുഴുവനും അയാള്‍ നമ്മളോടൊപ്പം വേണം, നമ്മളെ സംരക്ഷിക്കണം എന്ന ചിന്ത പാടില്ല. പകരം സുരക്ഷിത ലൈംഗീക ബന്ധത്തിന് പ്രാമുഖ്യം നല്‍കി, ജീവിതം ആസ്വദിച്ച് ജീവിക്കാനുള്ളതാണ് എന്ന ചിന്തയില്‍ ജീവിക്കുക.
ഒരാളെ പ്രണയിച്ചു, ഒരാളുമായി ലൈംഗീക ബന്ധത്തിലേര്‍പ്പെട്ടു, പ്രണയം തകര്‍ന്നുപോയി, അയാള്‍ നിങ്ങളെ വിവാഹം ചെയ്യാന്‍ തയ്യാറല്ല എന്ന കാരണങ്ങള്‍ കൊണ്ട് ആത്മഹത്യ ചെയ്യാനാണ് നിങ്ങള്‍ തീരുമാനിക്കുന്നത് എങ്കില്‍ അത് ഏറ്റവും മണ്ടന്‍ തീരുമാനം മാത്രമായി മാറും. നമ്മുടെ ജീവനേക്കാളും ജീവിതത്തേക്കാളും വലുതായി മറ്റൊന്നുമില്ല എന്ന യാഥാര്‍ത്ഥ്യം നമ്മള്‍ ഉള്‍ക്കൊണ്ടേ മതിയാകൂ. ജീവിക്കാനും ജീവനോടെയിരിക്കാനുമാണ് പാട്. ജീവിതം ആസ്വദിച്ചു ജീവിക്കുക എന്നതാണ് വലിയ വെല്ലുവിളി. ആ വെല്ലുവിളി ഏറ്റെടുക്കാന്‍ തയ്യാറല്ലാത്തവര്‍ ഒളിച്ചോടുന്ന ഭീരുക്കള്‍ മാത്രമാണ്. ആത്മഹത്യ ചെയ്യാനിരിക്കുന്നവര്‍ ഒരു കാര്യം മനസ്സിലാക്കുക, ജീവിതത്തില്‍ പ്രതിസന്ധികള്‍ വരുമ്പോള്‍ ആത്മഹത്യ ചെയ്യാനാണ് നിങ്ങളുടെ തീരുമാനമെങ്കില്‍, ഒരു ജീവിതത്തില്‍ തന്നെ കുറഞ്ഞത് ആയിരം തവണ ആത്മഹത്യ ചെയ്യാനുള്ള സാഹചര്യങ്ങള്‍ ഉണ്ടായേക്കാം. ആയിരം തവണയൊക്കെ ഒരാള്‍ ആത്മഹത്യ ചെയ്യുക എന്നത് പ്രായോഗീകമല്ലല്ലോ, ഒരാള്‍ക്ക് ഒരുതവണയല്ലേ ആത്മഹത്യ ചെയ്യാനാകൂ.. ?? സോ ആത്മഹത്യ ഒരു സൊല്യൂഷനേയല്ല..
നഷ്ടങ്ങളെയോ നഷ്ടപ്പെടലുകളേയോ ഓര്‍ത്ത് കരഞ്ഞ് കണ്ണീര്‍ക്കടലാക്കാനുള്ളതല്ല ജീവിതം. ജീവിച്ചിരിക്കുന്ന ഓരോ നിമിഷങ്ങളിലും സങ്കടപ്പെടാനുള്ള കാരണങ്ങളേക്കാള്‍ സന്തോഷിക്കാനുള്ള കാരണങ്ങള്‍ നമുക്ക് ചുറ്റിലുമുണ്ട്. സങ്കടങ്ങളെ അവഗണിച്ച് സന്തോഷിക്കാനുള്ള കാരണങ്ങളെ കണ്ടെത്തി ജീവിച്ചുനോക്കിക്കേ, എന്തൊരു സുന്ദരമായിരിക്കും ജീവിതം..
നിരവധി തവണ ആത്മഹത്യ ചെയ്യാനായി നോക്കിയ ഒരു മണ്ടിയായിരുന്നു ഈ ഞാനും കുറച്ച് വര്‍ഷങ്ങള്‍ മുമ്പ് വരെ എന്നത് തുറന്നുപറയാന്‍ എനിക്ക് യാതൊരു മടിയുമില്ല. ജീവിത യാഥാര്‍ത്ഥ്യങ്ങളോട് പൊരുത്തപ്പെടാനും അവയെ അംഗീകരിക്കാനും തയ്യാറായ നിമിഷം മുതല്‍ ആത്മഹത്യാ ചിന്ത എന്നില്‍ ഇല്ലാതായി, മാത്രമല്ല ഓരോ നിമിഷവും ആസ്വദിച്ച് ജീവിക്കുക എന്ന തീരുമാനത്തിലേക്ക് ഞാന്‍ വന്നപ്പോള്‍ എന്റെ ജീവിതവും സുന്ദരമായി..
നബി 1 – റംസിയുടെ ആത്മഹത്യക്ക് കാരണം നമ്മുടെ സമൂഹവും, സമൂഹത്തിലെ കപട സദാചാര ചിന്തകളും തന്നെയാണ്.
നബി 2 – കേവലം ലൈംഗീക സംതൃപ്തിക്ക് വേണ്ടി വിവാഹമെന്നും, ജീവിതകാലം മുഴുവനും കൂടെയുണ്ടാകും എന്നും വാഗ്ദാനം നല്‍കുന്നതും തെറ്റ് തന്നെയാണ്. ലൈംഗീക സംതൃപ്തിയും വിവാഹ/കുടുംബ ജീവിതവും രണ്ടായി കാണാന്‍ കഴിയണം