ടോയ്ലറ്റ് സീറ്റിലിരിക്കവേ യുവാവിന്റെ രഹസ്യഭാഗത്ത് പാമ്പ് കടിയേറ്റു

0
232

ടോയ്ലറ്റ് സീറ്റിലിരിക്കവേ രഹസ്യഭാഗത്ത് പാമ്പുകടിയേറ്റ യുവാവിനെ ആശുപത്രിയിലെത്തിച്ചു. ടോയ്‌ലെറ്റിനുള്ളിൽ നിന്നും ഒരു പെരുമ്പാമ്പാണ് 18കാരനായ യുവാവിനെ കൊത്തിയത്. വേദനകൊണ്ട് ചാടിയെഴുന്നേറ്റപ്പോഴാണ് തന്നെ പാമ്പ് കൊത്തിയ വിവരം ഇയാൾ അറിയുന്നത്.

തായ്‌ലൻഡിലെ സിറാപോപ്പ് മാസുകരാട്ട് എന്ന യുവാവിന്റെ ലിംഗത്തിലാണ് പാമ്പ് കടിയേറ്റത്. സിറാപോപ്പ് ചാടിയെഴുന്നേറ്റതും ടോയ്ലറ്റ് സീറ്റിന്റെ ചുറ്റും ചോരത്തുള്ളികൾ ഇറ്റുവീണു.

എന്നാൽ മകനെ അമ്മ വേഗം തന്നെ ആശ്വസിപ്പിക്കുകയും ആരോഗ്യപ്രവർത്തകർ ഉടനെ സ്ഥലത്തെത്തി യുവാവിനെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്‌തു.

യുവാവിന് ലിംഗത്തിൽ മൂന്നു സ്റ്റിച്ചുകൾ ഇടേണ്ടി വന്നു. കൂടാതെ പാമ്പുകടിയേറ്റ സ്ഥലത്ത് ആന്റിബയോട്ടിക് ഉപയോഗിച്ച് കഴുകുകയും ചെയ്‌തു.

നാലടിയോളം നീളമുള്ള പാമ്പാണ് യുവാവിനെ കൊത്തിയത്. ചെറിയ രീതിക്കാണ് പരിക്ക് എന്നതിനാൽ താൻ പെട്ടെന്ന് തന്നെ സാധാരണ നിലയിലേക്കെത്തുമെന്നാണ് വിശ്വാസമെന്ന് യുവാവ് പറയുന്നു. പാമ്പുപിടുത്തക്കാർ വന്നു ടോയ്‌ലെറ്റിൽ ചുരുണ്ടിരുന്ന പാമ്പിനെ എടുത്തുമാറ്റി.

യുവാവ് സുഖംപ്രാപിച്ചു വരികയാണ്. പാമ്പിനെ കാടിനുള്ളിലേക്ക് തുറന്നു വിട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here