‘പോ പെണ്ണേ നിന്റെ പാട്ടിന്’; റംസിയെ ആട്ടിപ്പായിച്ചത് ഹാരിസിന്റെ ഉമ്മ, ഒരമ്മയും ഇതിനൊന്നും കൂട്ടുനില്‍ക്കരുത്

0
552

റംസിയെന്ന പെണ്‍കുട്ടിയുടെ മരണം കേരളക്കരയെ ഒന്നടങ്കം വേദനയിലാഴ്ത്തുകയാണ്. വര്‍ഷങ്ങളോളം പ്രണയിച്ച ജീവനപ്പോലെ സ്‌നേഹിച്ചയാളു തന്നെയാണ് റംസിയെ മരണത്തിലേക്ക് തള്ളിവിട്ടത്. തന്നെ ഉപേക്ഷിക്കരുതെന്ന് കരഞ്ഞപേക്ഷിച്ചിട്ടും കാമുകനായ ഹാരിസും വീട്ടുകാരും തിരിഞ്ഞുനോക്കാത്തതാണ് റംസിക്ക് ജീവിതം തന്നെ വെറുത്തുപോകാന്‍ കാരണമായത്.

റംസിക്ക് നീതി ലഭിക്കണമെന്ന് സോഷ്യല്‍മീഡിയ ഒന്നടങ്കം ഒരേ സ്വരത്തില്‍ പറയുന്നു. റംസിയെ മരണത്തിലേക്ക് തള്ളിവിട്ട ഹാരിസിനും കുടുംബാംഗങ്ങള്‍ക്കുമെതിരെ ശബ്ദമുയര്‍ത്തുകയാണ് ഷൈനി ജോണ്‍ എന്ന യുവതി. ഫേസ്ബുക്കില്‍ പങ്കുവെച്ച രോഷക്കുറിപ്പ് ശ്രദ്ധേയമാകുകയാണ്.

കുറിപ്പിന്റെ പൂര്‍ണരൂപം

ഹാരിസിൻ്റെ ഉമ്മ എന്ന പിശാചിനി..
എത്ര തന്ത്രപരമായാണ് ആ പെൺകുട്ടിയെ നൈസ് ആയി ഒഴിവാക്കാൻ നോക്കുന്നത്.
ഇക്കൂ.. ഉമ്മ.. ബാപ്പ എന്നൊക്കെ വിളിച്ച് ആ വീട്ടുകാർക്കൊപ്പം തുള്ളിച്ചാടി നടന്ന മിടുക്കിയായ പെൺകുട്ടി..
അവൾ ഗർഭിണിയായപ്പോൾ ആ കുഞ്ഞിനെ ഇല്ലാതാക്കാൻ പ്രേരിപ്പിച്ച് ആ സ്ത്രീ മകനു കൂട്ടുനിന്നു.
കപട സ്നേഹം പുരട്ടിയ വാക്കുകൾ അവർ എത്ര കൗശലത്തോടെയാണ് പ്രയോഗിക്കുന്നത്. നീ പോ പണ്ണേ നിൻ്റെ പാട്ടിന്.. മനസിന് കട്ടിവെക്ക് .. വീട്ടുകാർ ആലോചിച്ച ചെറുക്കനെ കെട്ട്…
മകൻ ഈ കുട്ടിയേയും കൊണ്ടു നടന്നപ്പോൾ എവിടെയായിരുന്നു ഇവർ?
ആ കുട്ടി ഉമ്മാ എന്ന് എത്ര വട്ടം അവരെ വിളിച്ചു.
മനസലിഞ്ഞില്ല.
നീ സമാധാനമായിരിക്ക് ഞാനവനെ പറഞ്ഞു മനസിലാക്കാം എന്നൊരു വാക്ക് ആ
ക്രൂരയായ സ്ത്രീ പറഞ്ഞു കേട്ടില്ല.
ഞാൻ പോവാ ഉമ്മാ..എന്ന് അത് ഹൃദയം പൊട്ടി വിലപിച്ചപ്പോൾ പോലും ആ സ്ത്രീയുടെ മനസ് അലിഞ്ഞില്ല.

ആ പിശാചിനി പ്രസവിച്ച മകൻ എന്ന കുട്ടിപ്പിശാച് ആദ്യം സ്വന്തം കുഞ്ഞിനെയും പിന്നീട് അവളെയും കൊന്നുകളഞ്ഞതിൽ യാതൊരു അത്ഭുതവുമില്ല.
മക്കൾ ക്രൂരരും മനുഷ്യത്വമില്ലാത്തവരും ചതിയനും വഞ്ചകനും ദയ ഇല്ലാത്തവനും സ്ത്രീ പീഡകനും ഒക്കെ ആകുന്നതിൽ ഇത്തരം അമ്മമാരുടെ പങ്ക് നിസാരമല്ല.
അഥവാ മക്കൾ കൈവിട്ട് പോയാലും
ഒരമ്മയും ഇതിനൊന്നും കൂട്ടുനിൽക്കരുത്. മക്കളുടെ എല്ലാ വൃത്തികേടുകൾക്കും തോന്യാസങ്ങൾക്കും കുടപിടിക്കരുത്.
രണ്ടു കൊലയാളികൾ..
രണ്ടു ജീവൻ ഇല്ലാതാക്കിയവർ..
നിയമം ഈ പൈശാചികതയ്ക്ക് തക്ക ശിക്ഷ കൊടുക്കട്ടെ.
ഇങ്ങനത്തെ ആണും പെണ്ണും കെട്ട
മോഴ കോന്തൻമാരോട് നീ നിൻ്റെ പാട്ടിന് പോടാ എന്ന് പറയാൻ ഉള്ള മനോധൈര്യം പെൺകുട്ടികൾക്കുണ്ടാവണം.
കെഞ്ചി കാലു പിടിച്ച് നടന്നിട്ട് ഇവനെ ഒക്കെ എങ്ങനെ സ്നേഹിക്കാനാണ്.

ഹാരിസിൻ്റെ ഉമ്മ എന്ന പിശാചിനി.. എത്ര തന്ത്രപരമായാണ് ആ പെൺകുട്ടിയെ നൈസ് ആയി ഒഴിവാക്കാൻ നോക്കുന്നത്.ഇക്കൂ.. ഉമ്മ.. ബാപ്പ…

Posted by Shyni John on Tuesday, September 8, 2020

LEAVE A REPLY

Please enter your comment!
Please enter your name here