റംസി വെറുമൊരു സാധാരണ പെണ്‍കുട്ടിയായിരുന്നില്ല, പുറത്തുവരുന്നത് കൂടുതല്‍ വേദനിപ്പിക്കുന്ന വിവരങ്ങള്‍

0
190

കൊട്ടിയം: റംസിയുടെ മരണം കേരളക്കരയെ ഒന്നടങ്കം വേദനയിലാഴ്ത്തുകയാണ്. കഴിഞ്ഞ ദിവസങ്ങളിലായി റംസിയുടെ ടിക് ടോക്ക് വീഡിയോകളും മാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു, റംസിയുടെ ആ കളിയും ചിരിയും ഇനിയില്ലെന്ന് വിശ്വസിക്കാന്‍ വീഡിയോ കണ്ടവര്‍ക്ക് വിശ്വിസിക്കാനാവില്ല.

വര്‍ഷങ്ങളോളം പ്രണയിച്ച, ജീവനപ്പോലെ കണ്ടിരുന്ന ഹാരിസ് എന്ന യുവാവ് വിവാഹത്തില്‍ നിന്നും പിന്മാറിയതാണ് റംസിയെ മരണത്തിലേക്ക് നയിച്ചത്. പഠനകാലം മുതല്‍ ഇരുവരും തമ്മിലുണ്ടായിരുന്ന ബന്ധം വീട്ടുകാര്‍ക്കും അറിയാമായിരുന്നു. ഹാരീസിനു ജോലി ലഭിക്കുന്ന മുറയ്ക്കു വിവാഹം നടത്താമെന്ന ധാരണയിലായിരുന്നു ഇരുകുടുംബവും.

ഇത് പ്രകാരം ഒന്നര വര്‍ഷം മുന്‍പ് മുന്‍ ധാരണപ്രകാരം വളയിടല്‍ ചടങ്ങ് ഇരുകുടുംബത്തിന്റെയും സമ്മതത്തോടെ നടത്തുകയും ചെയ്തു. എന്നാല്‍ പിന്നീട് വിവാഹത്തെ പറ്റി പറയുമ്പോള്‍ ഹാരീസ് പല ഒഴുവു കഴിവുകളും പറയാന്‍ തുടങ്ങി.

എന്നാല്‍ സ്‌നേഹം അഭിനയിച്ച ഹാരീസിനെ വിശ്വസിച്ച് ബിസിനസ് ആവശ്യത്തിനു പലപ്പോഴായി റംസി ഹാരിസിന് ആഭരണവും പണവും നല്‍കി. റംസിയുടെ വീട്ടുകാര്‍ ഹാരിസിനെ സഹായിക്കുകയും ചെയ്തിരുന്നു. ഹാരീസിനു മറ്റൊരു വിവാഹാലോചന വന്നതോടെ മകളെ ഒഴിവാക്കുകയായിരുന്നെന്നാണു റംസിയുടെ മാതാപിതാക്കളുടെ ആരോപണം.

പണവും സ്വര്‍ണവും കണ്ട് കണ്ണ് മഞ്ഞളിച്ചതോടെ ഹാരിസ് റംസിയെ ഉപേക്ഷിച്ചു. എന്നാല്‍ ഹാരീസിനെ അല്ലാതെ മറ്റൊരാളെ വിവാഹം കഴിക്കില്ലെന്ന നിലപാടിയിലായിരുന്നു റംസി. റംസിയെ ഹാരിസും കുടുംബവും പൂര്‍ണ്ണമായി ഒഴിവാക്കുകയാണ് എന്ന് ബോധ്യമായതോടെയാണ് യുവതി ജീവിതം വെറുത്തത്.

ഇരുവരും തമ്മിലുള്ള ഫോണ്‍ സംഭാഷങ്ങളും മറ്റും ലഭിച്ചിട്ടുണ്ട്. യുവതിയുടെ ആത്മഹത്യ കാരണം പുറത്തു വന്നതിനു പിന്നാലെ പ്രതിക്കും കുടുംബത്തിനും തക്ക ശിക്ഷ ലഭിക്കണമെന്നും, ഒരു പെണ്‍കുട്ടിക്കും ഇത്തരത്തില്‍ ഇനി സംഭവിക്കരുതെന്നും പറഞ്ഞ് നിരവധി ആളുകള്‍ രംഗത്ത് വന്നിരുന്നു.

ഇപ്പോഴിതാ പഠനകാലത്ത് കായിക പ്രതിഭ കൂടിയായിരുന്നു റംസി എന്ന വിവരമാണ് പുറത്തു വരുന്നത്. സ്‌കൂള്‍തലം മുതല്‍ കായിക മേഖലയില്‍ ഒട്ടേറെ സമ്മാനങ്ങള്‍ റംസി നേടിയിരുന്നു. കൊല്ലം എസ്എന്‍ വിമന്‍സ് കോളജില്‍ പഠിക്കുമ്പോള്‍ വിവിധ കായിക മത്സരങ്ങളില്‍ പങ്കെടുത്ത് ഒട്ടേറെ സര്‍ട്ടിഫിക്കറ്റുകള്‍ നേടിയിട്ടുണ്ട്.

ബാസ്‌ക്കറ്റ് ബോള്‍, സോഫ്റ്റ് ബോള്‍, ഹാന്‍ഡ് ബോള്‍ സംസ്ഥാനതല മത്സരങ്ങളിലും പങ്കെടുത്തിട്ടുണ്ട്. പവര്‍ലിഫ്റ്റിങ്ങില്‍ യൂണിവേഴ്സിറ്റി മെഡലും നേടിയിട്ടുണ്ട്. 6 മാസം ദിവസവേതനാടിസ്ഥാനത്തില്‍ സ്വകാര്യ സ്‌കൂളില്‍ ജോലി ചെയ്തിരുന്നു. റംസിയുടെ മരണ വാര്‍ത്ത കേരളക്കരയെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here