കാസർഗോഡ്: പകർച്ചവ്യാധി നിയന്ത്രണ നിയമ പ്രകാരം ജില്ലയിൽ എടുക്കുന്ന കേസുകൾക്കു നിലവിൽ ഈടാക്കുന്നതിന്റെ പത്തിരട്ടി പിഴ ഈടാക്കുമെന്നു കാസർഗോഡ് ജില്ലാ കളക്ടർ ഡോ. ഡി. സജിത് ബാബു.
പകർച്ചവ്യാധി നിയന്ത്രണ നിയമം ലംഘിക്കുന്നതിനാൽ ജില്ലയിൽ സന്പർക്കത്തിലൂടെയുള്ള രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണു നടപടി. ലോക്ക്ഡൗണ്‍ നിർദ്ദേശ ലംഘനം, ക്വാറന്റൈൻ ലംഘനം, ആളകലം പാലിക്കത്തവർ, മാസ്ക് ധരിക്കാത്തവർ തുടങ്ങിയ നിയമ ലംഘനങ്ങൾക്കാണു പിഴയിൽ വർധനവ്.
കോവിഡ് പോസിറ്റീവ് രോഗികളുമായി സന്പർക്കത്തിലേർപ്പെട്ടവർ, കോവിഡ് രോഗബാധയുണ്ടെന്നു സംശയിക്കുന്നവർ ആന്റിജൻ, ആർടിപിസിആർ പരിശോധനയ്ക്കുശേഷം ആരോഗ്യവകുപ്പിന്റെ നിർദ്ദേശം ലംഘിച്ചു ജനങ്ങളുമായി സന്പർക്കിലേർപ്പെടുന്നവർ എന്നിവർക്കെതിരേ കർശനട നടപടി സ്വീകരിക്കുമെന്നും കളക്ടർ അറിയിച്ചു.
Home Local News കോവിഡ് മാർഗനിർദേശ ലംഘനം: കാസർഗോട്ട് കേസുകളിൽ ഇനി പത്തിരട്ടി പിഴ