ബെംഗളൂരു: (www.mediavisionnews.in) ഉപ്പള സ്വദേശിയായ യുവാവ് ബെംഗളൂരുവിൽ ഹൃദയാഘാതം മൂലം മരിച്ചു. ഉപ്പള ഹിദായത്ത് നഗർ മദക്കം ഹൗസിൽ അബ്ദുൾ സമദ് (21)ആണ് ബെംഗളൂരു ബൊമ്മനഹളളി അശ്വന്ത് ആശുപത്രിയിൽ വെച്ച് മരണപ്പെട്ടത്. അബ്ദുൽ ആരിഫ്- സകീന ദമ്പതികളുടെ മകനാണ്. ബെംഗളൂരു ഇലക്ട്രോണിക് സിറ്റിയിൽ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു. നെഞ്ചുവേദനിയെത്തുടർന് സമദ് സ്വയം ടാക്സിപിടിച്ചു ആശുപത്രിയിലെത്തിയെങ്കിലും രോഗം മൂർച്ഛിച്ചു മരണപ്പെടുകയായിരുന്നു.