പെർള: (www.mediavisionnews.in) ആസന്നമായ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ സംഘടനാ പ്രവർത്തനം ശക്തമാക്കാനും പാർട്ടിയുടെ ഐക്യവും കെട്ടുറപ്പും കാത്തുസൂക്ഷിക്കാനും പിണറായിയുടെ ഇടതുപക്ഷ മാഫിയ ദുർഭരണത്തിനേതിരെയും കേന്ദ്രത്തിലെ ന്യൂനപക്ഷ വിരുദ്ധ ഭരണത്തിനേതിരെയും പ്രതികരിക്കാൻ പാർട്ടി പ്രവർത്തകർ മുന്നിട്ടിറങ്ങുമെന്ന് മഞ്ചേശ്വരം മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് ടി.എ മൂസ പ്രസ്താവിച്ചു.
പെർള ലീഗ് ഓഫിസിൽ ചേർന്ന ഏന്മകജെ പഞ്ചയാത്ത് മുസ്ലിം ലീഗ് വർക്കിംഗ് കമ്മറ്റി യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പഞ്ചയാത്ത് മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് മൊയ്ദീൻ കുട്ടി അധ്യക്ഷത വഹിച്ചു. എം.സി ഖമറുദ്ദീൻ എംഎൽഎ മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം നേതാക്കളായ എം അബ്ബാസ്, അഷ്റഫ് കർള, ഏന്മകജ ഗ്രാമ പഞ്ചയാത്ത് വൈസ് പ്രസിഡന്റ് സിദീഖ് ഹാജി കണ്ടികെ, ഹമീദ് അലി, എകെ ഷരീഫ്, ഹക്കീം കണ്ടികെ പ്രസംഗിച്ചു, സൂഫി മൗലവി, അൻസാർ, എം.കെ. മുഹമ്മദ്, സുൽത്താൻ പെർള സംബന്ധിച്ചു. ജനറൽ സെക്രട്ടറി സിദ്ദീഖ് ഒളമുഗർ സ്വാഗതം പറഞ്ഞു.