കട്ട് ഔട്ട്, സ്മാര്‍ട്ട് ആപ്പ് ലോക്ക്, മെസേജ് ലോക്ക്; പബ്ജിക്കു പുറമെ നിരോധിച്ച മറ്റു ആപ്പുകള്‍ ഇവയെല്ലാം

0
164

ന്യൂദല്‍ഹി: ടിക് ടോക്ക് ആപ്പിനു പിന്നാലെ ഇന്ത്യയില്‍ വന്‍ ജനപ്രീതിയുള്ള ഗെയിമിംഗ് ആപ്പായ പബ്ജിയും കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചിക്കുകയാണ്. പബ്ജി അടക്കം 118 ആപ്പുകള്‍ കൂടി ആണ് കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചിരിക്കുന്നത്.

വീ ചാറ്റ്, ബെയ്ദു, കട്ട് കട്ട്, കട്ട് ഔട്ട്, വാര്‍ പാത്ത്, ഗെയിം ഓഫ് സുല്‍ത്താന്‍,സൈബര്‍ ഹണ്ടര്‍, ചെസ് റഷ്, ഡാങ്ക് ടാങ്ക്‌സ്, സ്മാര്‍ട്ട് ആപ്പ് ലോക്ക്, മെസേജ് ലോക്ക്, ലൈഫ് ആഫ്റ്റര്‍ തുടങ്ങിയവ നിരോധിച്ച ആപ്പുകളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നു.

ആന്‍ഡ്രോയ്ഡ്, ഐ.ഒ.എസ് പ്ലാറ്റ്‌ഫോമുകളിവല്‍ പ്രവര്‍ത്തിക്കുന്ന ഈ ആപ്പുകള്‍ വ്യക്തിഗത വിവരങ്ങള്‍ ദുരുപയോഗം ചെയ്‌തെന്ന പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് നിരോധനമെന്നും ഐ.ടി മന്ത്രാലയത്തിന്റെ വാര്‍ത്താകുറിപ്പില്‍ പറയുന്നു. ഇവ സുരക്ഷയ്ക്ക് ഭീഷണിയായതു കൊണ്ട് നിരോധിക്കണമെന്ന ആഭ്യന്തര മന്ത്രാലയത്തിന്റെ ശുപാര്‍ശയും തീരുമാനത്തിന് കാരണമായെന്ന് വാര്‍ത്താക്കുറിപ്പില്‍ പറയുന്നുണ്ട്.

ഇന്ത്യ-ചൈന നിയന്ത്രണ രേഖയില്‍ ചൈനീസ് പ്രകോപനം വീണ്ടുമുണ്ടായ സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ നടപടി.

നിലവില്‍ പബ്ജി ഗെയിം കളിക്കുന്ന 33 മില്യന്‍ ആളുകള്‍ ഇന്ത്യയില്‍ ഉണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ലോക്ക്ഡൗണ്‍ കാലത്ത് അത്ഭുതപൂര്‍വ്വമായ വളര്‍ച്ചയായിരുന്നു ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നവരുടെ എണ്ണത്തില്‍ ഉണ്ടായത്.

നേരത്തെ ടിക്ക് ടോക്കും ഇന്ത്യ നിരോധിച്ചിരുന്നു. ഇന്ത്യാ- ചൈന അതിര്‍ത്തി സംഘര്‍ഷത്തിന് പിന്നാലെ ആദ്യമായി ഇന്ത്യ 59 ചൈനീസ് ആപ്പുകള്‍ നിരോധിച്ചത്. അക്കൂട്ടത്തില്‍ നിരോധിക്കപ്പെട്ട ആപ്പാണ് ടിക് ടോക്.

പിന്നീട് 47 ആപ്പുകള്‍ കൂടി ഇന്ത്യ നിരോധിച്ചിരുന്നു. നേരത്തെ നിരോധിച്ച 59 ആപ്പുകളില്‍ പലതിന്റെയും ക്ലോണ്‍ പതിപ്പുകള്‍ ലഭിക്കുന്നുണ്ടെന്ന് കാരണം കാണിച്ചാണ് 47 ആപ്പുകളെ കൂടി നിരോധിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here