ബിൽ അടച്ചില്ലെങ്കിലും കെ.എസ്.ഇ.ബി ഫ്യൂസ് ഈരില്ല; പക്ഷെ ഈടാക്കുന്നത് 18 ശതമാനം വരെ പിഴ

0
224

തിരുവനന്തപുരം: കോവിഡ് കാലത്ത് ബിൽ കുടിശിക വരുത്തുന്നവരുടെ കണക്ഷൻ വിച്ഛേദിക്കില്ലെന്ന് കെ.എസ്.ഇ.ബി വ്യക്തമാക്കിയിട്ടുണ്ടെങ്കിലും മുടക്കം വരുത്തുന്നവരിൽ നിന്നും 18 ശതമാനം വരെ പഴ ഈടാക്കും. ജൂൺ 20-ന് ശേഷം നൽകിയ എല്ലാ ബില്ലുകളിലും കൃത്യമായി പണമടച്ചില്ലെങ്കിൽ പിഴ നൽകേണ്ടിവരുമെന്നാണ് ബോർഡ് അധികൃതർ വ്യക്തമാക്കുന്നത്.

ഏപ്രിൽ 19 മുതൽ ജൂൺ 20 വരെ നൽകിയ ബില്ലടയ്ക്കാൻ ഡിസംബർവരെ സമയമുണ്ടെന്നാണ് കെ.എസ്.ഇ.ബി. വ്യക്തമാക്കുന്നത്.

നിലവിലെ സാഹചര്യത്തിൽ അധിക സെക്യൂരിറ്റി ഈടാക്കേണ്ടതില്ലെന്നാണ് ബോർഡ് തീരുമാനിച്ചിരുന്നു. എന്നാൽ സെക്യൂരിറ്റി തുകയിൽ കുറവ് വന്നാൽ അത് ബില്ലിൽ നിന്നും ഈടാക്കുന്നുണ്ട്. ഇങ്ങനെ കെട്ടിവെച്ചിരിക്കുന്ന തുകയ്ക്ക് നിശ്ചിത ശതമാനം പലിശയും ബില്ലിൽ വകയിരുത്തി നൽകും.

പുതിയ വൈദ്യുതകണക്ഷന്‌ ഇനി ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള സംവിധാനവും കെ.എസ്.ഇ.ബി ഒരുക്കിയിട്ടുണ്ട്. ഇതിനായി അപേക്ഷാഫീസ് നൽകേണ്ടതില്ല

. എൽ.ടി. ഗുണഭോക്താക്കൾക്ക് ജി.എസ്.ടി.യും പ്രളയസെസും അടക്കം 61 രൂപയും ഹൈടെൻഷൻ (എച്ച.ടി.) ഗുണഭോക്താക്കൾക്ക് 1118 രൂപയും എക്സ്ട്രാ ഹൈടെൻഷൻ ഗുണഭോക്താക്കൾക്ക് 5500-ലേറെ രൂപയുമാണ് മുൻപ് അപേക്ഷാഫീസായി നൽകേണ്ടിയിരുന്നത്. ആദ്യമായി ഓണ്‍ലൈനിൽ ബില്ലടയ്ക്കുന്ന ഗുണഭോക്താക്കൾക്ക് ബിൽത്തുകയുടെ അഞ്ച് ശതമാനം ഡിസ്കൗണ്ടും ലഭിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here