കോവിഡ് 19 മഹാമാരി മൂലം വീടിന്റെ നാലു ചുവരുകൾക്കുള്ളിൽ തളയ്ക്കപ്പെട്ടിരിക്കുകയാണ് നമ്മൾ. അതുകൊണ്ട് ശക്തമായ ഇന്റർനെറ്റ് കണക്ഷൻ നമ്മുടെ ആവശ്യവുമാണ്. എന്നാൽ, പലപ്പോഴും നമ്മുടെ മൊബൈൽ ഫോണിൽ ആവശ്യത്തിന് നെറ്റ് ലഭിക്കാറുണ്ടായിരിക്കില്ല. ശക്തമായ ബ്രോഡ്ബാൻഡ് കണക്ഷൻ താങ്ങാൻ കഴിയാത്തവർക്ക് വീട്ടിൽ നിന്ന് ജോലി ചെയ്യുമ്പോൾ ആശ്രയിക്കാവുന്നത് അവരുടെ മൊബൈൽ ഡാറ്റയെയാണ്.
എന്നാൽ, മൊബൈലിലും സ്ഥിരമായ കണക്റ്റിവിറ്റി ലഭിക്കുന്നില്ലെങ്കിലോ? ഈ സാഹചര്യത്തിൽ മൊബൈൽ നമ്പർ പോർട്ട് ചെയ്യുന്നതിനെപ്പറ്റി നിങ്ങൾ പലപ്പോഴും ആലോചിച്ചിട്ടുണ്ടാവും. എന്നാൽ, കോവിഡ് പ്രതിസന്ധി കാരണം പലപ്പോഴും പുറത്തേക്ക് പോകാൻ കഴിയാത്ത സാഹചര്യമാണ്. ഓൺലൈൻ ആയി ഒന്ന് പോർട്ട് ചെയ്യാൻ പറ്റിയിരുന്നെങ്കിലെന്ന് പലപ്പോഴും ചിന്തിച്ചിട്ടുണ്ടാകും. ഇതാ അതിനുള്ള അവസരം ഇപ്പോൾ കൈവന്നിരിക്കുകയാണ്.
റിലയൻസ് ജിയോയിലേക്ക് നിങ്ങളുടെ മൊബൈൽ നമ്പർ എങ്ങനെ ഓൺലൈൻ ആയി പോർട്ട് ചെയ്യാം?
– ആദ്യം നിങ്ങൾ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നോ ആപ്പിൾ ആപ് സ്റ്റോറിൽ നിന്നോ MyJio ആപ്പ് ഫോണിൽ ഡൗൺലോഡ് ചെയ്യുക
– ആപ്ലിക്കേഷൻ തുറന്ന് ആപ്പിലെ പോർട്ട് വിഭാഗത്തിലേക്ക് പോകുക
– ആപ്പ് വാഗ്ദാനം ചെയ്യുന്ന രണ്ട് ഓപ്ഷനുകൾ നിങ്ങൾക്ക് ഇവിടെ കാണാം. ഒരു പുതിയ ജിയോ സിം വാങ്ങി നിലവിലെ നമ്പറിൽ തന്നെ തുടരുക. അല്ലെങ്കിൽ നെറ്റ് വർക് മാത്രം മാറ്റുക.
– അടുത്തതായി നിങ്ങൾ ആഗ്രഹിക്കുന്ന സിം കാർഡ് പ്രിപെയ്ഡ് അല്ലെങ്കിൽ പോസ്‌റ്റ്പെയ്ഡ് ഏതാണെന്നു വച്ചാൽ തിരഞ്ഞെടുക്കുക
– അതിനുശേഷം നിങ്ങൾക്ക് ഇഷ്ടമുള്ള പ്ലാൻ തിരഞ്ഞെടുത്ത് നിങ്ങളുടെ ലൊക്കേഷൻ നൽകുക. നിങ്ങൾക്ക് പുതിയ ജിയോ സിമ്മിന്റെ ഡെലിവറി ട്രാക്ക് ചെയ്യാവുന്നതാണ്.
എയർടെല്ലിലേക്ക് ഓൺലൈൻ ആയി എങ്ങനെ മൊബൈൽ നമ്പർ പോർട് ചെയ്യാം
– ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പിൾ ആപ് സ്റ്റോറിലും ലഭ്യമായിട്ടുള്ള AirtelThanks ആപ്പ് ഡൗൺലോഡ് ചെയ്യുക.
– ആപ്ലിക്കേഷൻ തുറന്ന് നിങ്ങളുടെ പ്ലാൻ തിരഞ്ഞെടുക്കുക. തുടർന്ന് പോർട്ട് – ഇൻ അപേക്ഷ സ്ഥിരീകരിക്കുക.
– നിങ്ങളുടെ വിശദാംശങ്ങൾ ശേഖരിക്കുന്നതിനും പുതിയ സിം കാർഡ് നൽകുന്നതിനും ഒരു എയർടെൽ എക്സിക്യുട്ടിവിനെ നിങ്ങളുടെ സ്ഥലത്തേക്ക് അയയ്ക്കുന്നത് ആയിരിക്കും.
വോഡഫോൺ – ഐഡിയയിലേക്ക് നിങ്ങളുടെ നമ്പർ എങ്ങനെ ഓൺലൈൻ ആയി പോർട് ചെയ്ത് മാറ്റാം
– Vodafone-Idea ആപ് ഡൗൺലോഡ് ചെയ്യുക. തുടർന്ന് നിങ്ങളുടെ പേര്, ബന്ധപ്പെടേണ്ട നമ്പർ, നഗരം എന്നിവ മൊബൈൽ നമ്പർ പോർട്ടബിലിറ്റി പേജിൽ നൽകുക.
– നിങ്ങളുടെ ആവശ്യത്തിന് അനുയോജ്യമായ ഒരു വോഡഫോൺ പോസ്റ്റ്പെയ്ഡ് പ്ലാൻ തിരഞ്ഞെടുക്കുക.
– അടുത്തതായി, ആപ് പേജിലെ ‘Switch to Vodafone’ എന്ന ബട്ടണിൽ അമർത്തുക.
– എല്ലാ ചെയ്തു കഴിഞ്ഞാൽ സൗജന്യമായി നിങ്ങളുടെ സിം ലഭിക്കുന്നതിന് വിലാസവും പിൻകോഡും നൽകുക.