ഷിയ വിഭാഗത്തിന്റെ അശൂറ ആചരണത്തിന് അനുമതി നല്‍കിയ സൗദി അറേബ്യ, കുവൈറ്റ്, ഒമാന്‍ എന്നീ രാജ്യങ്ങള്‍. കൊവിഡ് സുരക്ഷാ മുന്‍കരുതലുകളുടോടെ അശൂറ ആചരിക്കാനാണ് അനുമതി നല്‍കിയിരിക്കുന്നത്.
അതേ സമയം പള്ളികളിലും ഹുസൈനിയത്തിലും അശൂറ ആചരിക്കാന്‍ ബഹ്‌റിന്‍ അനുമതി നല്‍കിയിട്ടില്ല. ചെറിയ രീതിയില്‍ അശൂറ ആചരിക്കാനും ഇത് ടിവിയിലൂടെ തത്സമയം സംപ്രേഷണം ചെയ്യാനുമാണ് ബഹ്‌റിന്‍ അധികൃതര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.
ആഗസ്റ്റ് 28, 29 ( മുഹറം 9,10) എന്നീ ദിവസങ്ങളിലാണ് അശൂറ. പ്രവാചകന്‍ മുഹമ്മദിന്റെ ചെറുമകന്‍ ഇമാം ഹുസൈന്‍ കര്‍ബാലയില്‍ പൊരുതി മരിച്ചിന്റെ ഓര്‍മ്മയ്ക്കായാണ് അശൂറ ആചരിക്കുന്നത്.
കുവൈറ്റില്‍ അശൂറയുടെ ഭാഗമായുള്ള ഒത്തു കൂടലിനുള്ള സമയം കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ 15 മിനുട്ടായി ചുരുക്കിയിട്ടുണ്ട്. 15-60 പ്രായമധ്യേ ഉള്ളവര്‍ക്കു മാത്രമേ അശൂറയ്ക്ക് ഒത്തു കൂടാന്‍ അനുമതിയുള്ളൂ. മാസ്‌ക് ധരിക്കല്‍, സാമൂഹിക അകലം എന്നീ മാനദണ്ഡങ്ങളും പാലിക്കണം. ഒമാനിലും ഇതേ നിര്‍ദേശമാണുള്ളത്.
രാജ്യത്തെ കൊവിഡ് പ്രതിരോധ മാനദണ്ഡങ്ങള്‍ക്കനുസ-തമായി അശൂറ അചരിക്കാനാണ് സൗദി ഷിയ വിഭാഗക്കാര്‍ക്ക് അനുമതി നല്‍കിയിരിക്കുന്നത്.
സൗദിയിലെ ഭൂരിഭാഗം ഷിയ വിഭാഗക്കാരും കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി അശൂറ ചടങ്ങ് ടി.വിയില്‍ കാണുമെന്നാണ് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.