ഷിറിയയിൽ വലയെറിഞ്ഞ് മീന്‍ പിടിക്കുന്നതിനിടെ‌ കടലില്‍ കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

0
220

ഉപ്പള: (www.mediavisionnews.in) വലയെറിഞ്ഞ് മീന്‍ പിടിക്കുന്നതിനിടെ‌ കടലില്‍ കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. ഷിറിയ കടപ്പുറത്തെ ബാലകൃഷ്‌ണ(58)യുടെ മൃതദേഹമാണ്‌ കഴിഞ്ഞ ദിവസം കോയിപ്പാടി കടപ്പുറത്ത്‌ കണ്ടെത്തിയത്‌. കഴിഞ്ഞ വെള്ളിയാഴ്‌ച്ച രാവിലെയാണ്‌ ബാലകൃഷ്‌ണ സുഹൃത്തിനൊപ്പം മത്സ്യബന്ധനത്തിന്‌ കോയിപ്പാടി കൊപ്പള കടലില്‍ ഇറങ്ങിയത്‌. വലയെറിഞ്ഞ് മീന്‍ പിടിക്കുന്നതിനിടെ ബാലകൃഷ്ണന്റെ കാലില്‍ വല കുടുങ്ങി തിരമാലയില്‍പെട്ട് കടലില്‍ കാണാതാവുകയുമായിരുന്നു. കൂടെയുണ്ടായിരുന്ന സുഹൃത്ത്‌ രക്ഷപ്പെട്ടു. തിരച്ചിലിനൊടുവിലാണ്‌ കഴിഞ്ഞ ദിവസം കോയിപ്പാടി കടപ്പുറത്ത്‌ മൃതദേഹം കാണപ്പെട്ടത്‌. പരേതനായ ലക്ഷ്‌ണ വെളിച്ചപ്പാട-കമല ദമ്പതികളുടെ മകനാണ്‌. ഭാര്യ സുജാത. മക്കള്‍: വൈശാലി, രോഹന്‍. സഹോദരങ്ങള്‍: കമലാക്ഷ, കലാവതി, രേവതി, സന്ധ്യ.

LEAVE A REPLY

Please enter your comment!
Please enter your name here