ഉപ്പള: മംഗൽപാടി പഞ്ചായത്ത് യൂത്ത് ലീഗ് വൈറ്റ് ഗാർഡ് സേനക്ക് ആവശ്യമായ ഫോഗിങ് മെഷീൻ, വുഡ് കട്ടർ അടക്കമുള്ള ഉപകരണങ്ങൾ കൈമാറി. പരേതനായ മുസ്ലിം ലീഗ് നേതാവും മംഗൽപ്പാടി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായിരുന്ന ബപ്പായിത്തൊട്ടിയിലെ അബ്ദുൽ റഹ്മാൻ സാഹിബിന്റെ കുടുംബമാണ് വൈറ്റ് ഗാർഡിന് സേവന ഉപകരണങ്ങൾ നൽകിയത്.
വാർഡ് മെമ്പർ റസാഖ് ബാപ്പായിത്തൊട്ടിയുടെ സാനിധ്യത്തിൽ അബ്ദുൽ റഹ്മാൻ സാഹിബിന്റെ മകൻ യൂത്ത് ലീഗ് നേതാക്കൾക്ക് ഉപകരണങ്ങൾ കൈമാറി.
യൂത്ത് ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി ബി.എം മുസ്തഫ, വൈസ് പ്രസിഡണ്ട് കെ.എഫ് ഇഖ്ബാൽ, മണ്ഡലം വൈഡ് ഗാർഡ് ക്യാപ്റ്റൻ മുഫസ്സി കോട്ട, പഞ്ചായത് യൂത്ത് ലീഗ് ഭാരവാഹികളായ ശറഫുദ്ധീൻ പെരിങ്കടി, നൗഷാദ് പത്വാഡി, റഫീഖ് ബേക്കൂർ, വൈറ്റ് പഞ്ചായത്ത് കോർഡിനേറ്റർ താഹിർ ബി.ഐ ഉപ്പള, സിറാജ്, ഇർഷാദ് തുടങ്ങിയവർ സംബന്ധിച്ചു.