ഫെയ്‌സ്ബുക്ക് ആപ്പിലും ഷോര്‍ട്ട് വീഡിയോ സേവനം പരീക്ഷിക്കുന്നു

0
296

ടിക് ടോക്കിനെ അനുകരിച്ച് ലാസോ എന്ന ആപ്ലിക്കേഷന്‍ വിവിധ വിപണികളില്‍ പരീക്ഷിക്കുകയും പിന്നീട് അത് ഒഴിവാക്കി ഇന്‍സ്റ്റാഗ്രാം റീല്‍സ് എന്ന പേരില്‍  പുതിയ സേവനത്തിന് തുടക്കമിടുകയും ചെയ്ത ഫെയ്‌സ്ബുക്ക് ചെറു വീഡിയോകള്‍ കാണുന്നതിന് മാത്രമായി മറ്റൊരു സംവിധാനം കൂടി പരീക്ഷിക്കുന്നു. ഫെയ്‌സ്ബുക്കിന്റെ പ്രധാന ആപ്പിലാണ് ‘ഷോര്‍ട്ട് വീഡിയോസ്’ എന്ന പേരില്‍ പുതിയ ടാബ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. 

ഫെയ്‌സ്ബുക്കിന്റെ ന്യൂസ് ഫീഡില്‍ ഷോര്‍ട്ട് വീഡിയോസ് എന്ന പേരിലുള്ള പ്രത്യേക വിഭാഗം കാണാം. അതില്‍ ഒരു വീഡിയോ പ്ലേ ചെയ്താല്‍ തുടര്‍ന്ന് ടിക് ടോക്കിലേത് പോലെ മുകളിലേക്ക് സൈ്വപ്പ് ചെയ്ത് മറ്റ് വീഡിയോകളും കാണാം. നിലവില്‍ വിവിധ ഫെയ്‌സ്ബുക്ക് അക്കൗണ്ടുകളില്‍ നിന്നും പേജുകളില്‍ നിന്നുമുള്ള ചെറു വീഡിയോകള്‍ ആണ് ഷോര്‍ട്ട് വീഡിയോ വിഭാഗത്തില്‍ കാണാനാവുക. 

ഉപയോക്താക്കള്‍ക്ക് സ്വന്തമായി വീഡിയോകള്‍ നിര്‍മിക്കാനുള്ള സൗകര്യവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനായി പ്രത്യേകം ക്രിയേറ്റ് ബട്ടനും നല്‍കിയിരിക്കുന്നു. 

ടിക് ടോക്ക് നിരോധിക്കപ്പെട്ടതിന് പിന്നാലെ തന്നെയാണ് ഫെയ്‌സ്ബുക്ക് ഇന്‍സ്റ്റാഗ്രാം റീല്‍സിന് പ്രചാരം നല്‍കിത്തുടങ്ങിയത്. ഇതേ സമയം തന്നെ ഫെയ്‌സ്ബുക്ക് ആപ്പില്‍ പ്രത്യേക ഷോര്‍ട്ട് വീഡിയോ വിഭാഗം ഉള്‍പ്പെടുത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here