കാസർകോട് (www.mediavisionnews.in): ജില്ലയില്‍ ഇന്ന് 81 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഉറവിടം ലഭ്യമല്ലാത്ത 2 പേര് ഉള്‍പ്പെടെ 74 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.5 പേര് വിദേശത്തു നിന്നും രണ്ട് പേര് ഇതരസംസ്ഥാനത്തു നിന്നും എത്തിയവരാണ്. ജില്ലയില്‍ ഇന്ന് നാല് പേര് രോഗവിമുക്തരായി.
ഇന്ന് ജില്ലയില്‍ 81 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.രോഗം സ്ഥിരീകരിച്ചവരുടെ പഞ്ചായത്ത് അടിസ്ഥാനത്തിലുള്ള കണക്ക്
മഞ്ചേശ്വരം-11
ബേഡടുക്ക-1
പള്ളിക്കര-3
കാഞ്ഞങ്ങാട് -5
കോടോംബേളൂര്‍-1
കാസര്‍കോട് -9
നീലേശ്വരം-2
വോര്‍ക്കാടി-11
ഉദുമ-13,
കാറഡുക്ക-3
ചെമ്മനാട്-7
അജാനൂര്‍-7
പൂല്ലൂര്‍-പെരിയ -1
മംഗല്‍പ്പാടി-1
മീഞ്ചാ-1
മധൂര്‍-1
കള്ളാര്‍-1
കുമ്പള-1
ചെങ്കള-1
പിലിക്കോട്-1
നാല് പേര്‍ക്ക് രോഗം ഭേദമായി
വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ ഉണ്ടായിരുന്ന കാസര്‍കോട് ജില്ലക്കാരായ 4 പേര്‍ക്ക് ഇന്ന് രോഗം ഭേദമായി.2 പേര് ചെമ്മനാട് പഞ്ചായത്തില്‍ നിന്നും,പൈവളിഗെ,കിനാനൂര്‍-കരിന്തളത്ത് നിന്ന് ഒന്നുപേര്‍ വീതവുമാണ് ഇന്ന് രോഗം വിമുക്തരായത്.