ബാബരി മസ്ജിദ് എന്ന പേരും ഇല്ല; അയോധ്യയില്‍ നിര്‍മ്മിക്കുന്ന മുസ്‌ലിം പള്ളിയ്ക്ക് ധന്നിപൂര്‍ മസ്ജിദ് എന്ന് പേരിട്ടേക്കും

0
255

ലക്‌നൗ: അയോധ്യയില്‍ നിര്‍മ്മിക്കുന്ന മുസ്‌ലിം പള്ളിയ്ക്ക് ബാബരി മസ്ജിദ് എന്ന് പേരിടില്ലെന്ന് ഉറപ്പായി. ബാബരി എന്ന പേര് പരിഗണനയിലില്ലെന്ന് നിര്‍മ്മാണത്തിന് മേല്‍നോട്ടം വഹിക്കുന്ന ട്രസ്റ്റായ ഇന്തോ-ഇസ്ലാമിക് കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐ.ഐ.സി.എഫ്) വക്താവ് അത്തര്‍ ഹുസൈന്‍ പറഞ്ഞു.

ധന്നിപൂര്‍ മസ്ജിദ് എന്ന പേരിനാണ് കൂടുതല്‍ പിന്തുണയെന്ന് ട്രസ്റ്റ് അറിയിച്ചു. സമാധാനം എന്നര്‍ത്ഥം വരുന്ന അമന്‍ മസ്ജിദ്, സൂഫി മസ്ജിദ് എന്നീ പേരുകളും പരിഗണനയിലുണ്ടെന്ന് ട്രസ്റ്റ് അറിയിച്ചു.

പുതിയ പള്ളിയേയും 1992ല്‍ തകര്‍ക്കപ്പെട്ട ബാബ്റി മസ്ജിദിനേയും തമ്മില്‍ ബന്ധപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്ന് യു.പി സുന്നി വഖഫ് ബോര്‍ഡ് വ്യക്തമാക്കി.

യു.പി സുന്നി വഖഫ് ബോര്‍ഡിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന 15 അംഗ ട്രസ്റ്റാണ് ഐ.ഐ.സി.എഫ്.

അയോധ്യയിലെ 2.77 ഏക്കര്‍ സ്ഥലത്ത് ക്ഷേത്രം പണിയാനും പള്ളി പണിയുന്നതിനായി മറ്റൊരു സ്ഥലത്ത് അഞ്ച് ഏക്കര്‍ സ്ഥലം നല്‍കാനുമായിരുന്നു സുപ്രീംകോടതി. ഈ അഞ്ചേക്കര്‍ സ്ഥലത്താണ് മസ്ജിദ് നിര്‍മ്മിക്കുന്നത്.

ഇവിടെ മസ്ജിദ് കൂടാതെ ആശുപത്രി, കമ്മ്യൂണിറ്റി കിച്ചന്‍, വിദ്യാഭ്യാസസ്ഥാപനം എന്നിവയുമുണ്ടാകും.

LEAVE A REPLY

Please enter your comment!
Please enter your name here