താമസ വിസയുള്ള ഇന്ത്യക്കാര്‍ക്ക് യുഎഇയിലേക്ക് മടങ്ങാന്‍ അനുമതി

0
233

ദുബായ്: ഐസിഎ (ica) അനുമതിയില്ലാതെ തന്നെ താമസ വിസയുള്ള ഇന്ത്യാക്കാര്‍ക്ക് യുഎഇയിലേക്ക് മടങ്ങാന്‍ അനുവാദം ലഭിച്ചു തുടങ്ങി. തിരികെ എത്താന്‍ ആഗ്രഹിക്കുന്നവര്‍ uaeentry.ica.gov.ae എന്ന വെബ്സൈറ്റില്‍ കയറി വിസയുടെ സാധുത സ്വയം പരിശോധിക്കാന്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്. 

പാസ്പോര്‍ട്ട് നമ്പര്‍, എമിറേറ്റ്സ് ഐഡി വിവരം, പൗരത്വം, എന്നിവ സംബന്ധിച്ച വിവരങ്ങള്‍ രേഖപ്പെടുത്തിയാല്‍ യുഎഇയിലേക്ക് മടങ്ങാന്‍ യോഗ്യതയുണ്ടെങ്കില്‍ അക്കാര്യം ഉടന്‍ സ്‌ക്രീനില്‍ തെളിയും. വിമാന ടിക്കറ്റെടുക്കാമെന്ന അറിയിപ്പും സൈറ്റില്‍ നിന്ന് കിട്ടും.

ഈ സന്ദേശം ലഭിച്ചാലുടന്‍ കാലാവധിയുള്ള താമസ വിസക്കാര്‍ക്ക്  വിമാന ടിക്കറ്റ് ബുക് ചെയ്യാം. അനുമതി മാത്രമേ ഒഴിവാക്കിയിട്ടുള്ളൂ. 96 മണിക്കൂര്‍ സാധുതയുള്ള കൊവിഡ് നെഗറ്റീവ് പിസിആര്‍ പരിശോധനാ ഫലം യാത്രികരുടെ പക്കലുണ്ടായിരിക്കണം.

12 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് കൊറോണ പരിശോധനാ ഫലം ആവശ്യമില്ല. അതിനിടെ സന്ദര്‍ശക വിസയിലും മലയാളികള്‍ ദുബായില്‍ എത്തി തുടങ്ങി.

LEAVE A REPLY

Please enter your comment!
Please enter your name here