കര്‍ഷകരില്‍ കണ്ണീര് വീഴ്ത്തി ഉള്ളിവില, കിലോയ്ക്ക് ഒരു രൂപ, വാങ്ങാനാളില്ല

0
187

മുംബൈ: കനത്ത മഴയെത്തുടര്‍ന്ന് മഹാരാഷ്ട്രയിലെ മൊത്ത വിപണിയില്‍ ഉള്ളിവില കുത്തനെ ഇടിഞ്ഞു. ഒരു കിലോ ഉള്ളിക്ക് ഒരു രൂപയാണ് വില. വാങ്ങാന്‍ ആളില്ലാത്തതും ഡിമാന്‍ഡ് കുറഞ്ഞതുമാണ് ഉള്ളിവില ഇടിയാന്‍ കാരണം. മഹാരാഷ്ട്രയിലെ ഈ സീസണിലെ ഏറ്റവും താഴ്ന്ന നിരക്കാണിത്.

ചെറിയ ഉള്ളിക്ക് കിലോഗ്രാമിന് ഒരു രൂപ മുതല്‍ 4 രൂപ വരെയാണ് വില. ഇടത്തരം ഉള്ളിക്ക് 5 മുതല്‍ 7 രൂപ വരെയും സവാളയ്ക്ക് കിലോയ്ക്ക് മൊത്ത വിപണിയില്‍ 8 മുതല്‍ 10 രൂപ വരെയുമാണ് വില. എന്നാല്‍ ചില്ലറ വിപണിയില്‍ ഉള്ളവില മാറ്റമില്ലാതെ തുടരുന്നു. കിലോയ്ക്ക് 20 മുതല്‍ 30 രൂപ വരെയാണ് ഉപഭോക്താക്കളില്‍ നിന്ന് ചില്ലറ വ്യാപാരികള്‍ ഉള്ളിക്ക് ഈടാക്കുന്നത്.

മഴക്കാലത്ത് വിള നശിക്കുമെന്ന് ഭയന്ന് കൂടുതല്‍ കാലം സ്റ്റോക്കുകള്‍ കരുതാനാകില്ലെന്ന് വ്യാപാരികള്‍ പറയുന്നു. ഗോഡൗണില്‍ സൂക്ഷിച്ചുവച്ച ഉള്ളികള്‍ നശിക്കുന്നത് ഒഴിവാക്കാനാണ് കുറഞ്ഞ വിലയ്ക്ക് വില്‍ക്കുന്നതെന്നും വ്യാപാരികള്‍ വ്യക്തമാക്കി. അതെസമയം ഉള്ളിവില താഴ്ന്നതോടെ ഏറ്റവും കൂടുതല്‍ പ്രതിസന്ധിയിലായിരിക്കുന്നത് കര്‍ഷകര്‍ ആണ്. കൊവിഡ് പടര്‍ന്ന് പിടിക്കുന്നത് മുമ്പ് ഉള്ളിയുടെ വില കിലോക്ക് 200 രൂപ കടന്നിരുന്നു. ഉത്പാദനക്കുറവും കൃഷി നശിച്ചതുമാണ് അന്ന് വില കുത്തനെ ഉയരാന്‍ കാരണം.

LEAVE A REPLY

Please enter your comment!
Please enter your name here