ദിവസം എത്ര തവണ സാനിറ്റൈസർ ഉപയോഗിക്കാം? അമിത ഉപയോഗത്തെപ്പറ്റി മുന്നറിയിപ്പുമായി വിദഗ്ധർ

0
155

കൊറോണ വൈറസ് പൊട്ടിപുറപ്പെട്ടതിനു ശേഷം സാനിറ്റൈസര്‍ ലോകമെമ്പാടുമുള്ള ജനങ്ങളുടെ ജീവിതത്തിലൊരു ഭാഗമായി തന്നെ മാറി. വൈറസ് ബാധ ക്രമാതീതമായി പടര്‍ന്നു പിടിച്ചപ്പോള്‍ സാനിറ്റൈസര്‍ അമിതമായി ഉപയോഗിക്കാനും തുടങ്ങി. എന്നാല്‍, ഇത് വഴിവെയ്ക്കുന്നത് മാരകമായ രോഗങ്ങളിലേക്കെന്നാണ് പുതിയ കണ്ടെത്തല്‍. അമിതമായാല്‍ അമൃതും വിഷമാണെന്ന ചൊല്ല് കൊവിഡിനെ പ്രതിരോധിക്കാന്‍ ഉപയോഗിക്കുന്ന സാനിറ്റൈസറിന്റെ കാര്യത്തില്‍ ഇപ്പോള്‍ ശരിവെയ്ക്കുകയാണ്.

അമിത സാനിറ്റൈസര്‍ ഉപയോഗം വഴിവെയ്ക്കുന്നത്?

അമിതമായി സാനിറ്റൈസര്‍ ഉപയോഗിക്കുന്നതു മൂലം പലതരത്തിലുള്ള രോഗങ്ങള്‍ ഉണ്ടാകുമെന്ന് കണ്ടെത്തല്‍. മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്‍പ്പെടെ ശ്വസന പ്രശ്‌നങ്ങള്‍, കൈകളില്‍ അലര്‍ജി എന്നിവ സാനിറ്റൈസര്‍ ഉപയോഗം മൂലം ഉണ്ടാകുന്നു. മാര്‍ക്കറ്റുകളിലും കടകൡും മറ്റും പോകുമ്പോള്‍ ഹാന്‍ഡ് സാനിറ്റൈസര്‍ ഉപയോഗിക്കുന്നത് പതിവാണ്.

​സാനിറ്റൈസര്‍ അപകടകാരി?

സാനിറ്റൈസര്‍ മൂലം കൈകളില്‍ അലര്‍ജി ഉണ്ടായതായി ഗുരുഗ്രാം ആസ്ഥാനമായുള്ള ബിസിനസ്സുകാരന്‍ യതിന്‍ വാദ്വ പറയുന്നു. അമിതമായ സാനിറ്റൈസര്‍ ഉപയോഗത്തെ തുടര്‍ന്ന് കൈകളില്‍ അലര്‍ജി ഉണ്ടാകുകയായിരുന്നെന്നാണ് അദ്ദേഹം പറയുന്നത്. ‘ഒരു ദിവസം 10 മുതല്‍ 15 വരെ പ്രാവശ്യം സാനിറ്റൈസര്‍ ഉപയോഗിച്ചിട്ടുണ്ട്. തുടര്‍ന്ന്, കൈകളില്‍ അലര്‍ജി പോലെ അനുഭവപ്പെട്ടു. പിന്നാലെ, ഡോക്ടറെ സമീപിക്കുകയും മരുന്ന് കഴിക്കുകയും കയ്യില്‍ ഓയില്‍ മെന്റ് പുരട്ടുകയും ചെയ്തു. സാനിറ്റൈസര്‍ ഉപയോഗം നിയന്ത്രിക്കാനുള്ള പാഠമായിരുന്നു അതെന്ന്’ അദ്ദേഹം അനുഭവം പങ്കുവെച്ചു.

​ശ്വസന പ്രശ്‌നങ്ങള്‍

അമിത സാനിറ്റൈസര്‍ ഉപയോഗം മൂലം ശ്വസന പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതായി റിപ്പോര്‍ട്ടുകള്‍. ഫരീദാബാദ് സ്വദേശിയായ റിതിക പഹ്വ ശര്‍മ്മയ്ക്കാണ് സാനിറ്റൈസര്‍ ഉപയോഗം മൂലം ശ്വസിക്കാനുള്ള ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടത്. ഇപ്പോള്‍ സാനിറ്റൈസര്‍ ഉപയോഗിക്കുന്നതിനേക്കാള്‍ അധികം വെള്ളം ഉപയോഗിച്ച് മാത്രം കൈകഴുകുകയാണ് ചെയ്യുന്നത്. ഓരോ 30 മിനിറ്റുകള്‍ കൂടുന്തോറും റിതിക സാനിറ്റൈസര്‍ കൊണ്ട് കൈ കഴുകുമായിരുന്നു.

​സാനിറ്റൈസര്‍ നല്ല ബാക്ടീരിയകളെ കൊല്ലുന്നു

ആല്‍ക്കഹോള്‍ മിശ്രിതം അടങ്ങിയ സാനിറ്റൈസര്‍ ബാക്ടീരിയകളെയും വൈറസുകളെയും കൊന്നൊടുക്കുകയും അതോടൊപ്പം നല്ല സംരക്ഷണ ബാക്ടീരിയകളെയും കൊന്നൊടുക്കുകയും ചെയ്യുന്നു. ഡോ. നെഹല്‍ ഷാ വോറയാണ് ഇക്കാര്യം പറഞ്ഞത്. കൈകളിലെ അലര്‍ജി ഡെര്‍മറ്റൈറ്റിസ് അല്ലെങ്കില്‍ എക്‌സിമയിലേക്ക് നയിക്കുന്നു. കൂടാതെ വരള്‍ച്ച, പുകച്ചില്‍, ചുവപ്പ്, രക്തസ്രാവം എന്നിവ അനുഭവപ്പെടും. സാനിറ്റൈസര്‍ ശ്വസിക്കുന്നത് ബ്രോങ്കൈറ്റിസ് അല്ലെങ്കില്‍ ചുമ എന്നിവയ്ക്ക് കാരണമാകും. സാനിറ്റൈസര്‍ ശ്വസിക്കുന്ന കുട്ടികള്‍ക്ക് അണുബാധ ഉണ്ടാകാനിടയാക്കും. സാനിറ്റൈസറിന്റെ അമിത ഉപയോഗം ചെങ്കണ്ണ്, ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍, ഉദരസംബന്ധമായ വേദന, ഉപാപചയ വൈകല്യങ്ങള്‍ എന്നിവയ്ക്കും രോഗപ്രതിരോധശേഷി കുറയ്ക്കുന്നതിനും കാരണമാകും.

​സാനിറ്റൈസര്‍ ഉപയോഗത്തിനു ശേഷം ചെയ്യേണ്ടത്?

സാനിറ്റൈസര്‍ പരിമിതമായി മാത്രം ഉപയോഗിക്കുക എന്നതാണ് ഏറ്റവും മികച്ച മാര്‍ഗ്ഗം. സാനിറ്റൈസര്‍ ഉപയോഗിച്ചോ അല്ലാതെയോ കൈകഴുകുമ്പോള്‍ പെട്രോളിയം ജെല്ലി അല്ലെങ്കില്‍ ഓയില്‍ എന്നിവ ഉപയോഗിച്ച് മോയിസ്ച്ചുറൈസിങ് ക്രീം ഉപയോഗിക്കുന്നത് നല്ലതായിരിക്കും. ഷോപ്പിംഗ് സ്ഥലങ്ങളില്‍ ഹാന്‍ഡ് സാനിറ്റൈസറുകളെ ഒഴിവാക്കാന്‍ പറ്റില്ല, ആയതിനാല്‍ അത് ഉപയോഗിച്ചതിനു ശേഷം മോയിസ്ച്ചുറൈസിങ് ക്രീം ഉപയോഗിച്ചാല്‍ മതിയാകും. സാനിറ്റൈസറില്‍ 99% അടങ്ങിയിരിക്കുന്നത് ആല്‍ക്കഹോള്‍ ആണ്.

LEAVE A REPLY

Please enter your comment!
Please enter your name here