കാസര്‍കോട്ട് വീണ്ടും കോവിഡ് മരണം; ഞായറാഴ്ച മരിച്ചയാളുടെ പരിശോധനാ ഫലം പോസിറ്റീവ്

0
181

കാസര്‍കോട്: അസുഖത്തെ തുടര്‍ന്ന് കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ച ബീഡി കോണ്‍ട്രാക്ടര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഭാരത് ബീഡി കോണ്‍ട്രാക്ടര്‍ താളിപ്പടുപ്പ് ദേവി കൃപയിലെ ശശിധര(62)യാണ് മരിച്ചത്. ശനിയാഴ്ച കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ച ശശിധര ഞായറാഴ്ച രാവിലെയാണ് മരിച്ചത്. ജനറല്‍ ആസ്പത്രി അധികൃതരുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് സ്രവം പരിശോധനക്കെടുത്തിരുന്നു. തിങ്കളാഴ്ച ഉച്ചയോടെ നടത്തിയ പരിശോധനയിലാണ് കോവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തിയത്. മൊഗ്രാല്‍ പുത്തൂര്‍ കുന്നില്‍ ഗസ്റ്റ് ഹൗസിന് സമീപം, കൊറക്കോട്, നെല്ലിക്കുന്ന് എന്നിവിടങ്ങളില്‍ ബീഡി കമ്പനി നടത്തി വരികയായിരുന്നു. മൃതദേഹം കാസര്‍കോട് ജനറല്‍ ആസ്പത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ശശിധരക്ക് കോവിഡാണെന്ന് സ്ഥിരീകരിച്ച സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ ബീഡിക്കമ്പനികളില്‍ എത്തിയിരുന്നവര്‍ നിരീക്ഷണത്തില്‍ പോകേണ്ടിവരും. കൃഷ്ണന്റെയും വാരിജയുടെയും മകനാണ്. ഭാര്യ: മാലതി. മക്കള്‍: യശ്വന്തിനി, തേജസ്വിനി. മരുമകന്‍: വീരേഷ് (എഞ്ചിനീയര്‍, ബംഗളൂരു.). സഹോദരങ്ങള്‍: ജഗദീശ, ഗണേശ, ഉദയന്‍, ഗീത, മധുമതി, വിദ്യാവതി, ശശികല.

LEAVE A REPLY

Please enter your comment!
Please enter your name here