രാജ്യത്ത് ഒറ്റ ദിവസം അരലക്ഷത്തിനടുത്ത് കൊവിഡ് രോഗികൾ, ആകെ മരണം 32,771, രോഗബാധിതരുടെ എണ്ണം 14 ലക്ഷം കടന്നു

0
172

ന്യൂഡൽഹി: ഇന്ത്യയില്‍ കൊവിഡ് രോഗികളുടെ എണ്ണത്തിലെ വർദ്ധനവ് ആശങ്ക കൂട്ടുന്നു. രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 14 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 49,931 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 750 പേർ മരിച്ചു. ഇതോടെ ആകെ മരണം 32,771 ആയി.

പ്രതിദിന രോഗികളുടെ എണ്ണത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം സൂചിപ്പിക്കുന്നു. ഇതോടെ രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം 14,35,453 ആയി. രാജ്യത്ത് 4,85,114 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 9,17,568 പേര്‍ രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

ജൂലായ് 31ന് അണ്‍ലോക്ക് രണ്ട് അവസാനിക്കാനിരിക്കേ, അവേശഷിക്കുന്ന നിയന്ത്രണങ്ങളില്‍ ഇളവ് ഉണ്ടാകുമോ അതോ കൂടുതല്‍ നിയന്ത്രണങ്ങളിലേക്ക് പോകുമോ എന്നാണ് രാജ്യം ഉറ്റുനോക്കുന്നത്. ആഗസ്റ്റ് ഒന്നുമുതൽ അൺലോക്ക് 3.0 പ്രാബല്യത്തിൽ വരും.

LEAVE A REPLY

Please enter your comment!
Please enter your name here