സംസ്ഥാനത്ത് 885 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; കാസര്‍കോട് 106 പേര്‍ക്ക്‌

0
190

തിരുവനന്തപുരം (www.mediavisionnews.in) സംസ്ഥാനത്ത് വെള്ളിയാഴ്ച 885 പേർക്കു കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. രോഗം സ്ഥിരീകരിച്ചതിനേക്കാൾ കൂടുതൽ പേർക്ക് ഇന്നു രോഗമുക്തി നേടാനായി. 968 പേർക്ക് രോഗം മാറി. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 16,995 ആണ്. ഇന്ന് 724 പേർക്കാണ് സമ്പർക്കം വഴി രോഗം വന്നത്. അതിൽ ഉറവിടം അറിയാത്തത് 54 പേർ.

വിദേശത്തുനിന്ന് 64 പേർ. മറ്റു സംസ്ഥാനങ്ങളിൽനിന്ന് 68 പേർ. ആരോഗ്യ പ്രവർത്തകർ 24. നാലു മരണങ്ങളാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. തിരുവനന്തപുരത്ത് ചിറയിന്‍കീഴ് സ്വദേശി  മുരുകൻ, കാസർകോട് അണങ്കൂർ സ്വദേശി ഹയറുന്നീസ, കാസർകോട് ചിത്താരി സ്വദേശി മാധവൻ, ആലപ്പുഴ കലവൂർ സ്വദേശി മറിയാമ്മ എന്നിവരുടെ മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇവരുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതായി മുഖ്യമന്ത്രി പറഞ്ഞു.

കോവിഡ് പോസിറ്റീവ് ആയവര്‍, ജില്ല തിരിച്ച്

തിരുവനന്തപുരം– 167

കൊല്ലം–133

പത്തനംതിട്ട–23

ഇടുക്കി–29

കോട്ടയം–50

ആലപ്പുഴ–44

എറണാകുളം–69

തൃശൂർ–33

പാലക്കാട്–58

മലപ്പുറം–58

കോഴിക്കോട്–82

വയനാട്–15

കണ്ണൂർ–18

കാസർകോട്– 106

നെഗറ്റീവ് ആയവര്‍, ജില്ല തിരിച്ച്

തിരുവനന്തപുരം–101

കൊല്ലം–54

പത്തനംതിട്ട–81

ഇടുക്കി–96

കോട്ടയം–74

ആലപ്പുഴ–49

എറണാകുളം–151

തൃശൂർ–12

പാലക്കാട്–63

മലപ്പുറം–24

കോഴിക്കോട്–66

വയനാട്–21

കണ്ണൂർ–108

കാസർകോട്– 68

LEAVE A REPLY

Please enter your comment!
Please enter your name here