ലാപാസ്: ലാറ്റിനമേരിക്കന്‍ രാജ്യമായ ബൊളീവിയയില്‍ കോവിഡ് ബാധിതര്‍ തെരുവുകളിലും വീടുകളിലും വാഹനങ്ങളിലും മരിച്ചു കിടക്കുന്നു. രാജ്യത്തെ വന്‍ നഗരങ്ങളിലെ തെരുവുകളില്‍ നിന്ന് അഞ്ച് ദിവസത്തിനിടെ കണ്ടെത്തിയത് നാനൂറിലധികം മൃതദേഹങ്ങളാണ്. തെരുവുകള്‍, വാഹനങ്ങള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയതെന്ന് നാഷണല്‍ പൊലീസ് ഡയരക്ടര്‍ കേണല്‍ ഇവാന്‍ റോജാസ് പറഞ്ഞു.
തലസ്ഥാന നഗരമായ ലാപാസില്‍ നിന്ന് 141 മൃതദേഹങ്ങളും കൊച്ചബാമ മെട്രോപോളിറ്റനില്‍ നിന്ന് 191 മൃതദേഹങ്ങളും കണ്ടെടുത്തു. ഏറ്റവും വലിയ നഗരമായ സാന്റാക്രൂസില്‍ നിന്ന് 68 മൃതദേഹങ്ങളാണ് പൊലീസ് കണ്ടെടുത്തത്. ജൂലൈ 15നും 20നും ഇടയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മരിച്ചവരില്‍ 85 ശതമാനവും കോവിഡ് ബാധിതരോ കോവിഡ് ലക്ഷണങ്ങളുള്ളവരോ ആണ്.
ഈ രാജ്യത്ത് കോവിഡ് ബാധിച്ച് മനുഷ്യര്‍ തെരുവില്‍ മരിച്ചു വീഴുന്നു; അഞ്ച് ദിവസത്തിനിടെ കണ്ടെത്തിയത് നാനൂറിലധികം മൃതദേഹങ്ങള്‍