കാസർകോട്ടെ കോവിഡ് മരണം മുഖ്യമന്ത്രി അറിഞ്ഞില്ല, ആരോഗ്യവകുപ്പിന്റെ പട്ടികയിലുമില്ല

0
144

കാഞ്ഞങ്ങാട്: (www.mediavisionnews.in) കോവിഡ് ബാധിച്ച് മരിച്ച ഉപ്പള ഹിദായത്ത് നഗറിലെ നബീസുമ്മയുടെ മരണം മുഖ്യമന്ത്രി അറിഞ്ഞില്ല. പതിവ് പത്രസമ്മേളനത്തിൽ മുഖ്യമന്ത്രി കാസർകോട്ടെ കോവിഡ് മരണത്തെക്കുറിച്ച് പറഞ്ഞില്ല. ശനിയാഴ്ച രാവിലെത്തന്നെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് വാർത്താക്കുറിപ്പ് ഇറക്കിയിരുന്നു. കാസർകോട്ടെയും കണ്ണൂരിലെയും ജില്ലാ ആരോഗ്യവിഭാഗം പതിവ് നടപടിക്രമമനുസരിച്ച് സംസ്ഥാന കോവിഡ് നിരീക്ഷണ സെല്ലിൽ മരണം നടന്നുവെന്ന് റിപ്പോർട്ട് നൽകുകയും ചെയ്തിരുന്നു.

എല്ലാ ന്യൂസ് ചാനലുകളിലും നബീസുമ്മ മരിച്ച വാർത്ത ഒട്ടേറെ തവണ സംപ്രേഷണം ചെയ്തു. എന്നിട്ടും സംസ്ഥാന കോവിഡ് നിരീക്ഷണ സെൽ ഇതറിഞ്ഞില്ല. സർക്കാർ റിപ്പോർട്ടിൽ ഇല്ലാത്തതിനാൽ ഈ മരണത്തിന്റെ കണക്ക് ജില്ലാ ആരോഗ്യവകുപ്പിന്റെ വെബ്‌സൈറ്റിലും പി.ആർ.ഡി.യുടെ പതിവ് പത്രക്കുറിപ്പിലും ഉൾപ്പെട്ടതുമില്ല. ജില്ലാ ആരോഗ്യവകുപ്പിന്റെ വെബ്‌സൈറ്റിൽ രോഗമുക്തരായവരുടെ എണ്ണം വെള്ളിയാഴ്ച 505 ആയിരുന്നു.

ശനിയാഴ്ച ഏഴുപേർ കൂടി രോഗമുക്തരായി. ഈ കണക്കനുസരിച്ച് ആകെ രോഗമുക്തരുടെ എണ്ണം 512 എന്നായിരുന്നു വേണ്ടത്. എന്നാൽ ശനിയാഴ്ചത്തെ കണക്കിൽ അത് 513 എന്നാണ്. അതായത് കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ രോഗികളുടെ പട്ടികയിൽ നന്നൊഴിവാക്കപ്പെട്ട നബീസുമ്മയെ കാസർകോട്ടെ ആരോഗ്യവകുപ്പ് രോഗമുക്തയായാണ് കണക്കാക്കിയെന്ന് വ്യക്തം.

LEAVE A REPLY

Please enter your comment!
Please enter your name here