ഐ.പി.എല്ലിനായി തയ്യാറെടുപ്പുകള്‍ തുടങ്ങി യു.എ.ഇ; ഐ.സി.സിയുടെ പ്രഖ്യാപനം കാത്ത് ബി.സി.സി.ഐ

0
159

മുംബൈ (www.mediavisionnews.in): ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പുതിയ സീസണിനെ കുറിച്ച് ഇപ്പോഴും ധാരണയായിട്ടില്ല. നടക്കുമോ ഇല്ലയോ എന്ന് പോലും അധികൃതര്‍ പുറത്ത് പറയുന്നില്ല.  ടി20 ലോകകപ്പ് നടന്നില്ലെങ്കില്‍ മാത്രമെ ഇനി ഐപിഎല്‍ നടക്കുകയുള്ള. ടി20 ലോകകപ്പിന്റെ ഭാവിയെ കുറിച്ചും ഐസിസി ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല. ലോകകപ്പ് ഈ വര്‍ഷം നടക്കാതിരുന്നില്‍ ആ കാലയളവില്‍ ഐപിഎല്‍ നടത്താനാണ് ബിസിസിഐ ആലോചിക്കുന്നത്..

ഐപില്‍ ഇന്ത്യയില്‍ നടക്കില്ലെന്ന് ഉറപ്പായ സാഹചര്യത്തില്‍ യുഎഇയില്‍ നടത്താനും ബിസിസിഐ ആലോചികുന്നുണ്ട്. അതിനിടെ ചില ഫ്രാഞ്ചൈസികള്‍ യുഎഇയില്‍ താരങ്ങളെ താമസിപ്പിക്കാനുള്ള ഹോട്ടലുകള്‍ തിരയുന്നുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. മാത്രമല്ല, ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്കായുള്ള ശ്രമങ്ങളും തുടങ്ങികഴിഞ്ഞു. ഒരു ഐപിഎല്‍ ഫ്രാഞ്ചൈസിയുടെ  വക്താവാണ് ഇക്കാര്യം വ്യക്തമാക്കിയത്. അബുദാബിയിലാണ് ഫ്രാഞ്ചൈസി താമസിക്കാന്‍ ആലോചികുന്നത്. 

മറ്റൊരു ടീമിന്റെ വക്താവ് പറയുന്നത് യുഎഇയിലേക്ക് പറക്കുന്നതിന് മുമ്പ് ഇന്ത്യയില്‍ ബയോ സെക്യൂര്‍ സിസ്റ്റത്തില്‍ ചെലവഴിക്കേണ്ടിവരുമെന്നാണ്. അതിനുള്ള സൗകര്യം ഫ്രാഞ്ചൈസി ഒരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മാത്രമല്ല ചാര്‍ട്ടേഡ് വിമാനങ്ങള്‍ വരേ അന്വേഷിച്ചുതുടങ്ങിയെന്നാണ് മറ്റൊരു ഫ്രാഞ്ചൈസി വക്താവ് പറയുന്നത്. ഓഗസ്റ്റ് അവസാനം ആവുമ്പോഴേക്കും വിമാന സര്‍വീസ് ആരംഭിക്കില്ലെന്നാണ് അറിയുന്നത്. ഈ സാഹചര്യം ഒഴിവാക്കാനാണ് നേരത്തെ വിമാനങ്ങള്‍ ബുക്ക് ചെയ്യാന്‍ ഫ്രാഞ്ചൈസികള്‍ ഒരുങ്ങുന്നത്.

ടീമില്‍ കളിക്കുന്ന വിദേശ താരങ്ങള്‍ ആദ്യം ഇന്ത്യയില്‍ വരണെന്നാണ് ഫ്രാഞ്ചൈസികള്‍ പറയുന്നത്. ഇവിടെ ബയോ സെക്യൂര്‍ സിസ്റ്റത്തില്‍ കഴിഞ്ഞ ശേഷമെ യുഎഇയിലേക്ക് പറക്കൂ. താരങ്ങളെ നേരിട്ട് യുഎഇയിലേക്ക് വരാന്‍ അനുവദിക്കില്ലെന്നുമാണ് വാര്‍ത്തകള്‍ വരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here