സ്വർണക്കടത്ത് കേസ്: മുഖ്യപ്രതി ഫൈസൽ ഫരീദിനെതിരെ ഇന്റർപോളിന്റെ ലുക്ക് ഔട്ട് നോട്ടീസ്

0
190

തിരുവനന്തപുരം സ്വർണക്കടത്ത്​ കേസിലെ മുഖ്യപ്രതിയായ ഫൈസൽ ഫരീദിനായി ഇൻറർപോൾ ലുക്ക്​ഔട്ട്​ നോട്ടീസ്​ ഇറക്കി. ഇന്ത്യയുടെ അഭ്യർഥന പ്രകാരമാണ് നടപടി. നേരത്തെ ഫൈസൽ ഫരീദിന്റെ പാസ്‌പോർട്ട് ഇന്ത്യ റദ്ദ് ചെയ്തിരുന്നു.

വിമാനത്താവളങ്ങളിലൂടെയോ തുറമുഖങ്ങളിലൂടെയോ കടക്കാൻ ഫൈസൻ ഫരീദിന് ഇനി സാധിക്കില്ല. ഇന്റർ പോളിന്റെ സഹായത്തോടെ ഫൈസൽ ഫരീദിനെ ഇന്ത്യയിലേക്ക് കൊണ്ടുവരാനുള്ള നടപടിക്രമങ്ങളുടെ ഭാഗമായാണ് ഇപ്പോൾ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്.

പാസ്പോർട്ട് റദ്ദാക്കിയതിനാൽ ഫൈസലിന് യു.എ.ഇക്കുള്ളിലും പുറത്തും യാത്രചെയ്യാൻ സാധിക്കില്ല. സാധുതയില്ലാത്ത പാസ്പോർട്ടുമായി പുറത്തിറങ്ങിയാൽ അറസ്​റ്റുൾപ്പെടെ നടപടി നേരിടേണ്ടിവരും.

കൊടുങ്ങല്ലൂർ മൂന്നുപീടിക സ്വദേശിയായ ഫൈസലാണ്​ നയതന്ത്ര ബാഗേജ് എന്നപേരിൽ യു.എ.ഇയിൽനിന്ന് സ്വർണം അയച്ചതെന്ന് എൻ.ഐ.എ പറയുന്നു.

അതേസമയം കേസിന്റെ ആരംഭഘട്ടത്തിൽ, പ്രചരിക്കുന്ന ചിത്രം തന്റേതാണെങ്കിലും തനിക്ക് കേസുമായി ബന്ധമില്ലെന്ന വാദവുമായി ഫൈസൽ രംഗത്തെത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here