സംസ്ഥാനത്ത് 791 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; കാസര്‍കോട് 32 പേര്‍ക്ക്‌

0
193

തിരുവനന്തപുരം: (www.mediavisionnews.in) വെള്ളിയാഴ്ച കേരളത്തില്‍ കോവിഡ് സ്ഥിരീകരിച്ചത് 791 പേര്‍ക്ക്.  തിരുവനന്തപുരത്ത് സ്ഥിതി അതീവ ഗുരുതരം. കോവിഡ് അവലോകന യോഗത്തിന് ശേഷം തിരുവനന്തപുരത്ത് പത്രസമ്മേളനത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ രോഗബാധ സംബന്ധിച്ച ഇന്നത്തെ കണക്കുകള്‍ വിശദീകരിച്ചത്.

ഇന്ന് രോഗബാധ സ്ഥിരീകരിച്ചവരില്‍ 135 പേര്‍ വിദേശത്തുനിന്നെത്തിയവരാണ്. 98 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്ന്. ആരോഗ്യപ്രവര്‍ത്തകര്‍ 15, ഐടിബിപി 1, ബിഎസ്എഫ് 1, കെഎസ്സി 7 എന്നിങ്ങനെയാണ് ഫലം പോസിറ്റീവ് ആയവരുടെ കണക്ക്. 

ഇന്ന് കോവിഡ് മൂലം ഒരു മരണം റിപ്പോര്‍ട്ട് ചെയ്തു. തൃശ്ശൂര്‍ ജില്ലയിലെ പുല്ലൂര്‍ സ്വദേശി ഷൈജു ആണ് മരിച്ചത്. ആത്മഹത്യചെയ്ത കുനിശ്ശേരി സ്വദേശി മുരളിയുടെ പരിശോധനാ ഫലം പോസിറ്റീവ് ആണ്.

133 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം  246, എറണാകുളും 115, പത്തനംതിട്ട 87, ആലപ്പുഴ 57, കൊല്ലം 47, കോട്ടയം 39, കോഴിക്കോട് 32, തൃശ്ശൂര്‍ 32, കാസര്‍കോട് 32, പാലക്കാട് 31, വയനാട് 28, മലപ്പുറം 25, ഇടുക്കി 11, കണ്ണൂര്‍ 9 എന്നിങ്ങനെയാണ്.

തിരുവനന്തപുരം 8, കൊല്ലം 7, ആലപ്പുഴ 6. കോട്ടയം 8, ഇടക്കി 5, എറണാകുളം 5, തൃശ്ശൂര്‍ 32, മലപ്പുറം 32, കോഴിക്കോട് 9, വയനാട് 4, കണ്ണൂര്‍ 8, കാസര്‍കോട് 9 എന്നിങ്ങനെയാണ് നെഗറ്റീവ് ആയവരുടെ ജില്ലതിരിച്ചുള്ള കണക്ക്.

LEAVE A REPLY

Please enter your comment!
Please enter your name here