കൊച്ചി: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. എറണാകുളത്ത് ഹൃദയ സ്തംഭനം മൂലം മരിച്ച സ്ത്രീക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. എറണാകുളം ആലുവ രാജഗിരി ആശുപത്രിയിൽ ചികിത്സായിലായിരുന്ന ഇടുക്കി രാജാക്കാട് സ്വദേശി വത്സമ്മ ജോയ് ഇന്ന് രാവിലെയാണ് ഹൃദയ സ്തംഭനം മൂലം മരിച്ചത്.
മരിച്ചതിന് ശേഷം നടത്തിയ പരിശോധനയിലാണ് ഇവർക്ക് കൊവിഡ് സ്ഥിരീകരിച്ചത്. 59 വയസായിരുന്നു. വെള്ളിയാഴ്ച രാത്രിയാണ് വത്സമ്മയെ നെഞ്ചുവേദനയെ തുടർന്ന് ആലുവയിലെ ആശുപത്രിയിൽ എത്തിച്ചത്. കാലങ്ങളായി ഹൃദ്രോഗത്തിന് ചികിത്സയിൽ ആയിരുന്നു വത്സമ്മ. ഇവര്‍ക്ക് കൊവിഡ് രോഗ ലക്ഷണങ്ങൾ ഇല്ലായിരുന്നു എന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. വത്സമ്മയുടെ കൊവിഡ് ഉറവിടം വ്യക്തമല്ല. ഇവരുടെ ആരോഗ്യ വകുപ്പ് സമ്പർക്ക പട്ടിക തയ്യറാക്കുകയാണ്.