മംഗളൂരു അഡ്യാർ പഞ്ചായത്ത് അംഗം വെട്ടേറ്റു മരിച്ചു

0
192

മംഗളൂരു: (www.mediavisionnews.in) അജ്ഞാതസംഘത്തിന്റെ അക്രമത്തില്‍ ബി.ജെ.പിയുടെ പഞ്ചായത്തംഗം കൊല്ലപ്പെട്ടു. അഡ്യാർ ഗ്രാമപഞ്ചായത്ത് അംഗമായ യാക്കൂബാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച വൈകുന്നേരമാണ് യാക്കൂബ് അക്രമത്തിനിരയായത്. ഗുരുതരമായി പരിക്കേറ്റ യാക്കൂബിനെ ഹൈലാന്‍ഡ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരണം സംഭവിച്ചു. റൂറല്‍ പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്ത് അന്വേഷണമാരംഭിച്ചു. കൊലയാളികളെ കണ്ടെത്തുന്നതിന് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. കൊലപാതകത്തിന് കാരണം രാഷ്ട്രീയവിരോധമാണോ വ്യക്തിവൈരാഗ്യമാണോ എന്നതുസംബന്ധിച്ചും അന്വേഷണം നടക്കുന്നുണ്ട്. അക്രമിസംഘത്തിലെ ഒരാളെ തനിക്ക് പരിചയമുണ്ടെന്നു നേരത്തെ ആശുപത്രിയിൽ വെച്ച് യാക്കൂബ് പറഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here