24 മണിക്കൂറിനിടെ 2.30 ലക്ഷത്തിലേറേ പേർക്ക് രോഗബാധ; ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 1.26 കോടി കടന്നു

0
175

ലോകത്ത് ആശങ്ക ഒഴിയാതെ കോവിഡ് വ്യാപനം തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2.30 ലക്ഷത്തിലേറേ പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ലോകത്തെ കോവിഡ് രോഗികളുടെ എണ്ണം 1,26, 25,150 ആയി ഉയർന്നു. ലോകത്താകെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5,62,769 ആയി. ഇന്നലെ മാത്രം 5,357 മരണമാണ് റിപ്പോർട്ട് ചെയ്തത്. ലോകത്ത് കോവിഡ് ബാധിച്ച് ചികിൽസയിലുള്ളവരിൽ 58,898 പേർ അതീവ ​ഗുരുതരാവസ്ഥയിലാണ്.

അമേരിക്കയിൽ രോഗികൾ 33 ലക്ഷത്തിലേക്ക് അടുക്കുന്നു. ഇതുവരെ രോ​ഗം സ്ഥിരീകരിച്ചത് 3,291,786 പേർക്കാണ്. പുതുതായി 71,372 പേർക്ക് രോഗം സ്ഥിരീകരിച്ചു. മരണസംഖ്യ 1,36,671 ആയി വർധിച്ചു. ബ്രസീലിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1300 ഓളം പേർ മരിച്ചു. 45000 ത്തിലേറേ പേർക്ക് കോവിഡ് പിടിപെട്ടു. ഇതോടെ ആകെ മരണം 70,000 കടന്നു. രോഗബാധിതരുടെ എണ്ണം 18 ലക്ഷവും പിന്നിട്ടു. ബ്രസീലിൽ ആകെ രോ​ഗബാധിതരുടെ എണ്ണം 18, 04,338 ആയി. രോഗികളുടെ എണ്ണത്തിൽ മൂന്നാമതുള്ള ഇന്ത്യയിലെ കോവിഡ് കേസുകളുടെ എണ്ണം എട്ട് ലക്ഷത്തിലേക്ക് അടുക്കുന്നു. സൗത്ത് ആഫ്രിക്കയിൽ 12,000ത്തിലേറെ പുതിയ രോഗികളുണ്ട്. ആകെ രോഗബാധിതർ രണ്ടര ലക്ഷം കടന്നു.

റഷ്യയിൽ രോഗികൾ 7.10 ലക്ഷം പിന്നിട്ടു. പെറുവിൽ രോഗബാധിതർ 3,19,646 ആയി വർധിച്ചു. മെക്സിക്കോയിലും സ്ഥിതി ​ഗുരുതരമാണ്. പുതുതായി 6,891പേർക്കാണ് രോ​ഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോ​ഗികളിടെ എണ്ണം 2, 89,174 ആയി. 665 പേരാണ് പുതുതായി മരിച്ചത്. ഇതോടെ ആകെ മരണം 34,191ആയി ഉയർന്നു. ലോകത്തുടനീളം 73,19,442 പേർ ഇതുവരെ രോഗമുക്തരായി. 47,32,834 പേരാണ് നിലവിൽ വിവിധ രാജ്യങ്ങളിലായി ചികിത്സയിലുള്ളത്. ദക്ഷിണാഫ്രിക്കയിലും കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here