മഞ്ചേശ്വരം താലൂക്ക് ആശുപത്രി വികസന മുരടിപ്പിനെതിരെ മംഗൽപ്പാടി ജനകീയവേദി സമരം ശക്തമാക്കുന്നു; വ്യാഴാഴ്ച്ച ആശുപത്രിക്കു മുന്നിൽ ധർണ്ണ

0
214

കുമ്പള: (www.mediavisionnews.in) താലൂക്ക് ആശുപത്രിയായി ഉയർത്തിയ മഞ്ചേശ്വരം താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിയുടെ ശോചനീയാവസ്ഥക്കെതിരെ സമരം ശക്തമാക്കുമെന്ന് മംഗൽപ്പാടി ജനകീയവേദി ഭാരവാഹികൾ കുമ്പള പ്രസ് ഫോറത്തിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

കേരളത്തിലെ മറ്റു താലൂക്ക് ആശുപത്രികള സർക്കാർ വേണ്ട വിധം പരിഗണിക്കുമ്പോൾ അത്യുത്തരദേശത്തെ താലൂക്ക് ആശുപത്രിയെ സർക്കാരും ജില്ലാ ഭരണകൂടവും പാടേ അവഗണിക്കുകയാണ്. ആശുപത്രിക്ക് അഞ്ച് കോടി രൂപാ ചിലവിൽ 5 നില കെട്ടിടം പണിയുമെന്ന് ജില്ലാ കലക്ടറുടെ പ്രഖ്യാപനവും കടലാസിൽ തന്നെ. താലൂക്കിലെ എട്ട് പഞ്ചായത്തുകളിലെ രോഗികൾക്ക് ചികിത്സാ സൗകര്യം ലഭിക്കേണ്ട ഈ ആതുരാലയത്തിന്റെ പുരോഗതിക്കായി സർക്കാരിനോട് നിരവധി തവണ യാചിച്ചിട്ടും ഫലം കണ്ടില്ലെന്നും ജനകീയവേദി ഭാരവാഹികൾ കുറ്റപ്പെടുത്തി.

2019 കിടത്തി ചികിത്സ തുടങ്ങിയെങ്കിലും അത് പലപ്പോഴായി തടസ്സപ്പെടുന്ന സാഹചര്യമാണുണ്ടായത്. 20 കോടി രൂപയുടെ പദ്ധതി തയ്യാറാക്കി സർക്കാറിലേക്ക് സമർപ്പിച്ചുവെന്ന് ബന്ധപ്പെട്ടവർ പറയുന്നുണ്ടെങ്കിലും ഒന്നിനും വ്യക്തതയില്ല. 2018 ൽ മംഗൽപ്പാടി സി.എച്ച്.സിയെ താലൂക്ക് ആശുപത്രിയായി ഉയർത്തിയെങ്കിലും ഭൗതികസൗകര്യത്തിലും ചികിത്സാരംഗത്തും വളരെ പിന്നിലാണ്.

ദിവസേന അറുന്നൂറിനും എഴുന്നൂറിനും ഇടയിൽ രോഗികൾ ഇവിടെ ചികിത്സ തേടിയെത്തുന്നുണ്ട്. എന്നാൽ മൂന്നോ നാലോ ഡോക്ടർമാരാണുള്ളത്. മറ്റു സ്റ്റാഫുകളും ആവശ്യത്തിനില്ല. ഡോക്ടർമാരുടെ കുറവ് ജനങ്ങൾക്ക് ഏറെ പ്രയാസം സൃഷ്ടിക്കുകയാണ്. പുതുതായി വരുന്ന ഡോക്ടർമാർ അവധിയിൽ പ്രവേശിക്കുന്നതും നിത്യസംഭവമാണ്. സാങ്കേതിക സൗകര്യം കുറഞ്ഞ ലാബും എക്സറേ സ്കാനിങ് മെഷീനുകൾ ഇല്ലാത്തതും ആശുപത്രിയുടെ നിലവാരം എന്താണെന്ന് മനസിലാക്കാനാകും. ഈ ആശുപത്രിയിൽ അത്യാവശ്യം മെച്ചപ്പെട്ട ചികിത്സാ സൗകര്യമുണ്ടായിരുന്നെങ്കിൽ ലോക്ഡൗൺ കാലത്ത് കർണാടക ചികിത്സ നിഷേധിച്ചതിന്റെ മരണത്തിന് കീഴടങ്ങിയ 13 മനുഷ്യജീവനുകൾ ഒരു പക്ഷേ രക്ഷിച്ചെടുക്കാനാകുമായിരുന്നു.

താലൂക്ക് ആശുപത്രിയുടെ ഭൗതിക സൗകര്യങ്ങൾ മെച്ചപ്പെടുത്തുക, മുഴുവൻ സമയവും കടത്തി ചികിത്സ അനുവദിക്കുക, ഡോക്ടർമാരെ നിയമിക്കുമ്പോൾ തദ്ദേശീയരായവർക്ക് മുൻഗണന നൽകുക, എക്സറേ, സ്കാനിങ് സംവിധാനം ഏർപ്പെടുത്തുക, മെച്ചപ്പെട്ട ലാബ് നൗകര്യമൊരുക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ജനകീയ വേദി സമരം ശക്തമാക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു. ഇതിന്റ ഭാഗമായി 09.07.2020 വ്യാഴാഴ്ച്ച ആശുപത്രി കവാടത്തിന് മുന്നിൽ മംഗൽപ്പാടി ജനകീയവേദി ധർണ്ണ സംഘടിപ്പിക്കും.

വാർത്താ സമ്മേളനത്തിൽ അബൂ തമാം, സിദ്ധീഖ് കൈകമ്പ അഷ്റഫ് മദർ ആർട്സ്, റൈഷാദ് ഉപ്പള, അഷാഫ് മൂസ, മഹ്മൂദ് കൈകമ്പ, സൈൻ അടുക്ക സംബന്ധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here