ബന്തിയോട്: (www.mediavisionnews.in) നിര്‍മ്മാണത്തിലിരിക്കുന്ന വീട്ടില്‍ നിന്ന് 4 കിലോ കഞ്ചാവുമായി യുവാവിനെ കുമ്പള പൊലീസ് അറസ്റ്റ് ചെയ്തു. ബന്തിയോട് അട്ക്ക ബൈദയിലെ ബാത്തിഷ (38) ആണ് അറസ്റ്റിലായത്. ബാത്തിഷയുടെ പുതുതായി പണി നടന്നു കൊണ്ടിരിക്കുന്ന വീടിന്റെ രണ്ടാം നിലയില്‍ വില്‍പ്പനക്ക് സഞ്ചിയില്‍ സൂക്ഷിച്ച കഞ്ചാവാണ് കുമ്പള എസ്.ഐ. എ.സന്തോഷ് കുമാറും സംഘം നടത്തിയ പരിശോധനയില്‍ പിടിച്ചെടുത്തത്.