ബേക്കറി ഉത്പന്നത്തിന്റെ മറവിൽ പാൻ കടത്ത് 12,000 പാക്കറ്റുമായി ഒരാൾ അറസ്റ്റിൽ

0
187

കുമ്പള : ബേക്കറി ഉത്പന്നങ്ങളുടെ മറവിൽ കടത്തുകയായിരുന്ന 12,000 പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങളുമായി ഒരാൾ അറസ്റ്റിൽ. ബന്തിയോട് ജനപ്രിയയിലെ പി.എം.വിജയിനെ(48)യാണ് കുമ്പള ഇൻസ്പെക്ടർ പി.പ്രമോദിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ശനിയാഴ്ച വൈകിട്ടാണ് ഓട്ടോയിൽ കടത്തുകയായിരുന്നു പാൻ ഉത്പന്നങ്ങൾ പിടിച്ചത്.

മഞ്ചേശ്വരം മുതൽ കാസർകോട് വരെയുള്ള കടകളിൽ പാൻ ഉത്പന്നങ്ങൾ വിതരണത്തിലെത്തിച്ചു നൽകുന്ന കണ്ണിയിലെ അംഗമാണ് വിജയ് എന്ന് പോലീസ് പറഞ്ഞു. എസ്.ഐ. എ.സന്തോഷ് കുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർ പ്രതീഷ് ഗോപാൽ, സിവിൽ പോലീസ് ഓഫീസർ രൂപേഷ് എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here