ജമാ അത്തെ ഇസ്ലാമിയുമായുള്ള കൂട്ടുകെട്ട് മുസ്ലീം ലീഗിന് തിരിച്ചടിയാകും; മുന്നറിയിപ്പുമായി സമസ്ത

0
191

മുസ്ലീം ലീഗ്-ജമാഅത്തെ ഇസ്ലാമി കൂട്ടുകെട്ടിനെതിരായ നിലപാടിൽ ഉറച്ച് സമസ്ത. വെൽഫയർ പാർട്ടിയുമായുള്ളസഖ്യം വലിയ തിരച്ചടിയാകുമെന്ന് എസ്‌വൈഎസ് സംസ്ഥാന സെക്രട്ടറി നാസർ ഫൈസി കൂടത്തായി പറഞ്ഞു.മതരാഷ്ട്ര വാദികളായ ജമാ അത്തെ ഇസ്ലാമിക്ക് പൊതു സ്വീകാര്യത ഉണ്ടാക്കി കൊടുത്ത് സഖ്യം ഉണ്ടാക്കിയാൽ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ലീഗിന് നഷ്ടമുണ്ടാകുമെന്നും നാസർ ഫൈസി കൂടത്തായി ട്വന്റിഫോറിനോട് പറഞ്ഞു

മത രാഷ്ട്രവാദികളായ ജമാ അത്തെ ഇസ്ലാമിയുമായി യാതൊരു വിധ സഖ്യവും പാടില്ല എന്നതാണ് സമസ്തയുടെ നിലപാട്. ലീഗ്-യൂത്ത് ലീഗ് നേതാക്കൾക്കിടയിൽ തന്നെജമാ അത്തെ ഇസ്ലാമിക്ക് എതിരായ നിലപാട് ശക്തമാണ്.വെൽഫെയർ പാർട്ടിയുമായി സഖ്യം ഉണ്ടാക്കിയാൽ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വൻ നഷ്ടം ഉണ്ടാകുമെന്നും സമസ്ത നേതാവ് മുന്നറിപ്പ് നൽകി.

മുസ്ലീം ലീഗിന്റെ എക്കാലത്തേയുംവലിയ വോട്ട് ബാങ്കാണ് സമസ്ത.എന്നാൽ ജമാ അത്തെ കൂട്ടുകെട്ടുമായി മുന്നോട്ടു പോയാൽ ലീഗിനെസമസ്ത വരുന്ന തെരഞ്ഞെടുപ്പിൽ കൈവിടുമെന്നാണ് സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണത്തില് നിന്ന് വ്യക്തമാകുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here