ആശങ്ക ഒഴിയുന്നില്ല,​ രാജ്യത്ത് 24 മണിക്കൂറിനിടെ 19,459 പേർക്ക് കൊവിഡ്: അഞ്ച് സംസ്ഥാനങ്ങളിൽ ലോക്ക് ഡൗൺ നീട്ടും

0
196

ന്യൂഡൽഹി: (www.mediavisionnews.in) രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ചത് 19,459 പേർക്കാണ്. ഇതോടെ ആകെ കൊവിഡ് രോഗികളുടെ എണ്ണം രാജ്യത്ത് 5,48,318 ആയി. ഇതിൽ നിലവിൽ ചികിത്സയിലുള്ളത് 2,10,120 ആണ്. 3,21,723 പേർ രോഗമുക്തരായി. ഒരു ദിവസത്തിനിടെ കൊവിഡ് ബാധിച്ച് മരിച്ചത് 380 പേരാണ്. രാജ്യത്തെയാകെ കൊവിഡ് മരണസംഖ്യ 19,475 ആയി ഉയർന്നു. 58.67 ശതമാനമാണ് രാജ്യത്തെ നിലവിലെ രോഗമുക്തി നിരക്ക്.

രോഗവ്യാപനം ഉയരുന്ന പശ്ചാത്തലത്തിൽ മഹാരാഷ്ട്ര, തെലങ്കാന, മണിപ്പൂർ, ജാർഖണ്ഡ്, ബംഗാൾ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ ലോക്ക്ഡൗൺ നീട്ടാൻ തീരുമാനിച്ചു. രാജ്യത്ത് ഏറ്റവുമധികം കൊവിഡ് കേസുകളുള്ള മഹാരാഷ്ട്രയിൽ ദിനംപ്രതി കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുകയാണ്. മഹാരാഷ്ട്രക്ക് ഒപ്പം തമിഴ്നാട്, ഡൽഹി, തെലങ്കാന, ഗുജറാത്ത്, ആന്ധ്രപ്രദേശ്, ഉത്തർപ്രദേശ്, പശ്ചിമബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ രോഗബാധിതയേറുന്നത് അതീവ ഗൗരവകരമായ സാഹചര്യമാണ് സൃഷ്ടിക്കുന്നത്.

മഹാരാഷ്ട്രയിൽ 24 മണിക്കൂറിനിടെ 5493 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഒരു ദിവസം റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും ഉയർന്ന കണക്കാണിത്. സംസ്ഥാനത്ത് 156 മരണം പുതുതായി രേഖപ്പെടുത്തി. മൂന്ന് ദിവസംകൊണ്ട് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത് 15,825 പോസറ്റീവ് കേസുകളാണ്.1,64, 626 പേർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു.

തമിഴ്‌നാട്ടിൽ ഇന്നലെ മാത്രം 3940 പേർക്കാണ് രോഗം കണ്ടെത്തിയത്. പ്രതിദിന കണക്കിലെ ഏറ്റവും വലിയ വർദ്ധനയാണ് ഇത്. ഡൽഹിയിൽ 24 മണിക്കൂറിനിടെ 2889 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആകെ രോഗികളുടെ എണ്ണം 83,077 ആയി ഉയർന്നു. തെലങ്കാനയിൽ ഹൈദരാബാദ് മുനിസിപ്പൽ കോർപറേഷൻ മേഖലയിൽ വീണ്ടും ലോക്ക് ഡൗൺ ഏർപ്പെടുത്തണമെന്ന ശുപാർശ സർക്കാരിന്റെ പരിഗണനയിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here