വീണ്ടും സ്വര്‍ണക്കടത്ത്: നെടുമ്പാശ്ശേരിയില്‍ യുവതിയിൽ നിന്ന്​ 240 ഗ്രാം സ്വർണം പിടികൂടി

0
193

ചാർട്ടേർഡ് വിമാനത്തിൽ നെടുമ്പാശ്ശേരിയില്‍ എത്തിയ യുവതിയിൽ നിന്നും സ്വർണം പിടികൂടി. ഗൾഫ് എയർ വിമാനത്തിൽ ബഹ്റൈനിൽനിന്നും വന്ന തൃശൂർ സ്വദേശിനിയിൽ നിന്നുമാണ് 10 ലക്ഷം രൂപ വരുന്ന 240 ഗ്രാം സ്വർണം കസ്റ്റംസ് അധികൃതർ പിടികൂടിയത്.

വസ്ത്രത്തിനുള്ളിൽ വിദഗ്ധമായാണ് സ്വർണം ഒളിപ്പിച്ചത്. ഇവർ സ്വർണ കള്ളക്കടത്തിലെ പ്രധാനിയാണെന്ന് സൂചന ലഭിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ ഒരു വർഷത്തിനിടയിൽ നിരവധി തവണയാണ് ഇവർ ഗൾഫ് യാത്ര നടത്തിയത്.

കോവിഡ് വ്യാപനത്തിനിടയിലും വിമാനങ്ങള്‍ വഴി സ്വര്‍ണ്ണക്കടത്ത് തുടരുകയാണ്. നേരത്തെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് സ്വർണം പിടികൂടിയിരുന്നു. റാസൽഖൈമയിൽ നിന്നെത്തിയ സ്പൈസ് ജെറ്റ് ചാർട്ടേഡ് വിമാനത്തിലെ യാത്രക്കാരനില്‍ നിന്നും 30 ലക്ഷം രൂപ വിലമതിക്കുന്ന 736 ഗ്രാം സ്വർണ്ണമാണ് പിടികൂടിയത്.

ഷാർജയിൽ നിന്നെത്തിയ എയർ അറേബ്യ യാത്രക്കാരനിൽ നിന്നും ഒന്നേകാൽ കിലോ സ്വർണം പിടികൂടി. ദുബൈയിൽ നിന്നുള്ള ഫ്ലൈ ദുബായ് വിമാനത്തിലെ മൂന്ന് യാത്രക്കാരില്‍ നിന്നായും ഒന്നേകാൽ കിലോ സ്വര്‍ണം പിടിച്ചെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here