ഉപ്പള: (www.mediavisionnews.in) കൊറോണയുടെ പേരിൽ പ്രവാസികളെ ദ്രോഹിക്കുന്ന പിണറായി സർക്കാരിന്റെ ചെയ്തികൾക്കെതിരെ മുസ്ലിം യൂത്ത് ലീഗ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഉപ്പള ടൗണിൽ ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു.
കോവിഡ് രോഗത്തിന്റെ മറവിൽ ധൂർത്ത് നടത്തുന്ന സർക്കാർ പ്രവാസികളെ നിർബന്ധിത റാപിഡ് ടെസ്റ്റ് നടത്തി കീശ പിഴിയുന്ന സമീപനം ലജ്ജാകരവും, പ്രവാസി സമൂഹത്തോടുള്ള ക്രൂരതയുമാണെന്ന് പ്രതിഷേധ സദസ്സ് ഉൽഘാടനം ചെയ്ത മണ്ഡലം ലീഗ് ജനറൽ സെക്രട്ടറി എം. അബ്ബാസ് ആരോപിച്ചു.
ചടങ്ങിൽ മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് എം. മുക്താർ അധ്യക്ഷനായി. ജനറൽ സെക്രട്ടറി ബി.എം മുസ്തഫ സ്വാഗതം പറഞ്ഞു. ജില്ലാ ലീഗ് സെക്രട്ടറി അസീസ് മരിക്കെ, അഷ്റഫ് കർള, യൂത്ത് ലീഗ് ജില്ലാ ട്രഷറർ യൂസഫ് ഉളുവാർ, സെക്രട്ടറി അസീസ് കളത്തൂർ, സൈഫുള്ള തങ്ങൾ, പി എം സലീം, ഗോൾഡൻ മൂസ, സെഡ് എ കയ്യാർ, മണ്ഡലം ട്രഷറർ ഖാലിദ് ബംബ്രാണ, സഹ ഭാരവാഹികളായ ഹനീഫ് സീതാംഗോളി കെ. എഫ്. ഇഖ്ബാൽ, നാസിർ ഇടിയ, നൗഫൽ ചെറുഗോളി, എം.ബി യൂസഫ്, അബ്ദുള്ള മാദേരി, ഉമ്മർ അപ്പോളോ, എം കെ അലി മാസ്റ്റർ, അസീം മണിമുണ്ട, മുഹമ്മദ് ഉപ്പള ഗേറ്റ്, താഹിർ ബി ഐ ഉപ്പള, ഇർഷാദ് മള്ളങ്കൈ, ഫാറൂഖ് മാസ്റ്റർ, ഷറഫുദ്ദീൻ പെരിങ്കടി, ആസിഫ് മുട്ടം,ഗോൾഡൻ റഹ്മാൻ റഹീം പള്ളം, റൈഷാദ് ഉപ്പള, ഉമ്പായി പെരിങ്കടി, ഷാഫി ഹാജി പൈവളികെ തുടങ്ങിയവർ സംബന്ധിച്ചു.