ഇത്തവണ പ്രസിഡന്റ് ശരി, പക്ഷേ ഭൂപടം മാറി; ചൈനക്കെതിരായ പ്രതിഷേധത്തിന് ബി.ജെ.പി പ്രവര്‍ത്തകര്‍ ഉപയോഗിച്ചത് അമേരിക്കയുടെ ഭൂപടം

0
158

ഗല്‍വാന്‍ താഴ്‌വരയിലെ ഇന്ത്യന്‍ സൈന്യത്തിന് നേരെയുള്ള ചൈനീസ് ആക്രമണത്തില്‍ പ്രതിഷേധിച്ചുള്ള ബി.ജെ.പി പ്രവര്‍ത്തകരുടെ പ്രകടനത്തില്‍ ഉപയോഗിച്ചത് അമേരിക്കയുടെ ഭൂപടം. പശ്ചിമ ബംഗാളിലാണ് അമേരിക്കയുടെ ഭൂപടം ഉപയോഗിച്ച് ചൈനക്കെതിരെ ബി.ജെ.പി പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചത്. നേരത്തെ പശ്ചിമ ബംഗാളില്‍ തന്നെ ചൈനക്കെതിരായ പ്രതിഷേധത്തിന് ഉപയോഗിച്ചത് ഉത്തരകൊറിയന്‍ പ്രസിഡന്റിന്റെ ചിത്രമായിരുന്നു. പശ്ചിമ ബംഗാളിലെ അസന്‍സോളില്‍ നിന്നുള്ള ബി.ജെ.പി പ്രവര്‍ത്തകര്‍ക്കാണ് പ്രതിഷേധത്തിനിടെ കോലത്തിലെ ചിത്രം മാറിപ്പോയിരുന്നത്.

ചൈനയെ ബഹിഷ്‌കരിക്കുക എന്ന ബാനര്‍ ഉയര്‍ത്തിയായിരുന്നു ബി.ജെ.പി പ്രവര്‍ത്തകരുടെ പ്രതിഷേധം. ടിക്ക്ടോക്ക് ഉള്‍പ്പെടെയുള്ള ചൈനീസ് ആപ്ലിക്കേഷന്റെയും മൊബൈല്‍ ഫോണിന്റെയും ചിത്രങ്ങളും ബാനറില്‍ ഉപയോഗിച്ചിട്ടുണ്ട്. ചൈനീസ് പ്രസിഡന്റിന്റെ ഫോട്ടോയും ഈ ബാനറിലുണ്ട്. എന്നാല്‍ ഉപയോഗിച്ച ഭൂപടമാണ് മാറിയത്. അമേരിക്കയുടെ ഭൂപടമാണ് ബാനറില്‍ ഉപയോഗിച്ചിരിക്കുന്നത്. ഗെറ്റി ഇമേജസിന്റെ ഫോട്ടോഗ്രാഫറാണ് ഈ ചിത്രം പകര്‍ത്തിയിരിക്കുന്നത്. ഭൂപടം മാറിയുള്ള ബി.ജെ.പി പ്രവര്‍ത്തകരുടെ പ്രതിഷേധ പ്രകടനം ഏതായാലും സോഷ്യല്‍ മീഡിയയില്‍ ചിരിപടര്‍ത്തി.

LEAVE A REPLY

Please enter your comment!
Please enter your name here