സന്ദീപ് വധക്കേസ്: മുഴുവന്‍ പ്രതികളെയും കോടതി വെറുതെ വിട്ടു

0
270

കാസര്‍കോട്: (www.mediavisionnews.in) സന്ദീപ് വധക്കേസ് മുഴുവന്‍ പ്രതികളെയും കോടതി വെറുതെ വിട്ടു. ജില്ലാ അഡീ. സെഷന്‍സ് (രണ്ട്) കോടതിയാണ് വിധി പറഞ്ഞത്. 9 പേരാണ് പ്രതികളായി ഉണ്ടായിരുന്നത് എട്ട് പേര്‍ വിചാരണ വേളയില്‍ ഹാജരായിരുന്നു. 2008 ഏപ്രില്‍ 14ന് വിഷു ദിവസം രാത്രി 7.45മണിയോടെ കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്താണ് സംഘ പരിവാര്‍ പ്രവര്‍ത്തകനും നെല്ലിക്കുന്ന് കടപ്പുറം സ്വദേശിയുമായ സന്ദീപ് (24) കുത്തേറ്റു മരിച്ചത്.

സുഹൃത്ത് ഹരിപ്രസാദിനൊപ്പം നടന്നുപോകുന്നതിനിടെ വഴിയരികിലെ കെട്ടിടത്തിനു സമീപം മൂത്രമൊഴിക്കുമ്പോള്‍ സെക്യൂരിറ്റിയുമായുണ്ടായ വാക്കുതര്‍ക്കമാണ് കൊലയില്‍ കലാശിച്ചത്. ഇത് പിന്നീട് വര്‍ഗീയ സംഘര്‍ഷമായി കാസര്‍കോട്ട് പടരുകയും അഡ്വ. സുഹാസ്, സിനാന്‍, മുഹമ്മദ് തുടങ്ങിയവര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഇതില്‍ സിനാന്‍ വധക്കേസിലെ പ്രതികളെ വെറുതെവിട്ടിരുന്നു. മുഹമ്മദ് വധക്കേസിന്റെ വിചാരണ ജില്ലാ സെഷന്‍സ് കോടതിയില്‍ നടന്നുവരികയാണ്. അഡ്വ. സുഹാസ് വധം തലശ്ശേരി കോടതിയിലാണ് നടക്കുന്നത്.

പൊവ്വലിലെ മുഹമ്മദ് റഫീഖ് (35), ഫോര്‍ട്ട് റോഡിലെ ഷഹല്‍ ഖാന്‍ (35), കെട്ടിടത്തിലെ സെക്യൂരിറ്റിയും ചെങ്കള നാലാംമൈല്‍ സ്വദേശിയുമായ പിഎ അബ്ദുര്‍ റഹ് മാന്‍ (48), വിദ്യാനഗറിലെ എ എ അബ്ദുല്‍ സത്താര്‍ (42), ചെങ്കള തൈവളപ്പിലെ കെ എം അബ്ദുല്‍ അസ്ലം (38), ഉളിയത്തടുക്കയിലെ എം ഹാരിസ് (38), അണങ്കൂരിലെ ഷബീര്‍ (36), ഉളിയത്തടുക്കയിലെ മുഹമ്മദ് റാഫി (40) എന്നിവരെയാണ് വെറുതെ വിട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here